LiveTV

Live

Entertainment

സംവിധാനം ആഷിഖ് അബു, ജയ് കെ, വേണു; രാജീവ് രവി അവതരിപ്പിക്കുന്ന ആണും പെണ്ണും പോസ്റ്റർ എത്തി

മൂന്നു കഥകളെ ആസ്പദമാക്കി ഒരുക്കുന്ന മൂന്ന് ഹ്രസ്വചിത്രങ്ങളാണ് ആണും പെണ്ണും എന്ന ആന്തോളജിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്

സംവിധാനം ആഷിഖ് അബു, ജയ് കെ, വേണു; രാജീവ് രവി അവതരിപ്പിക്കുന്ന ആണും പെണ്ണും പോസ്റ്റർ എത്തി

രാജീവ് രവി അവതരിപ്പിക്കുന്ന പുതിയ ആന്തോളജി ചിത്രം ആണും പെണ്ണിന്‍റെയും പോസ്റ്റർ റിലീസ് ചെയ്തു. ടൊവിനോ തോമസിന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് പോസ്റ്റർ പങ്കുവെച്ചിരിക്കുന്നത്. ആഷിഖ് അബു, വേണു, ജയ് കെ എന്നിവരാണ് ചിത്രങ്ങൾ സംവിധാനം ചെയ്യുന്നത്.

മൂന്നു കഥകളെ ആസ്പദമാക്കി ഒരുക്കുന്ന മൂന്ന് ഹ്രസ്വചിത്രങ്ങളാണ് ആണും പെണ്ണും എന്ന ആന്തോളജിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഉറൂബിന്റെ രാച്ചിയമ്മ എന്ന കഥയെ ആസ്പദമാക്കിയാണ് ഛായാഗ്രാഹകൻ വേണുവിന്റെ ചിത്രം. പാർവതി തിരുവോത്ത്, ആസിഫ് അലി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഒരുക്കുന്ന സിനിമയുടെ തിരക്കഥയും വേണു തന്നെയാണ് ഒരുക്കുന്നത്. ഉണ്ണി ആറിന്റെ തിരക്കഥയിൽ ആഷിഖ് അബു സംവിധാനം ചെയ്യുന്ന ചിത്രത്തിൽ റോഷൻ മാത്യു, ദർശന, നെടുമുടി വേണു കവിയൂർ പൊന്നമ്മ, ബേസിൽ ജോസഫ് എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളാകുന്നത്. തിരക്കഥാകൃത്ത് ബെന്നി പി നായരമ്പലവും ചിത്രത്തിൽ ഒരു പ്രധാന വേഷത്തിലെത്തുന്നുണ്ട്.

ജോജു ജോര്‍ജിനേയും സംയുക്താ മേനോനെയും നായിക നായകന്മാരാക്കി ജയ് കെ സംവിധാനം ചെയ്യുന്ന ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത് സന്തോഷ് ഏച്ചിക്കാനമാണ്. ഷൈജു ഖാലിദ്, വേണു, സുരേഷ് രാജന്‍ എന്നിവർ ചിത്രത്തിനായി ക്യാമറ ചലിപ്പിക്കുന്നു.

സൈജു ശ്രീധരന്‍, ബിനാ പോള്‍, ഭവന്‍ ശ്രീകുമാര്‍ എന്നിവരാണ് എഡിറ്റിംഗ്. ബിജിബാല്‍, ഡോണ്‍ വിന്‍സെന്റ് എന്നിവര്‍ സംഗീത സംവിധാനം. ഗോകുല്‍ ദാസും ജ്യോതിഷ് ശങ്കറുമാണ് പ്രൊഡക്ഷന്‍ ഡിസൈന്‍. സി.കെ പദ്മകുമാര്‍ എം. ദിലീപ് കുമാര്‍ എന്നിവരാണ് നിര്‍മ്മാണം. പി.ആർ.ഒ ആതിര ദിൽജിത്ത്. ചിത്രം മാർച്ച് 26ന് തിയേറ്ററുകളിലെത്തും.

സംവിധാനം ആഷിഖ് അബു, ജയ് കെ, വേണു; രാജീവ് രവി അവതരിപ്പിക്കുന്ന ആണും പെണ്ണും പോസ്റ്റർ എത്തി