'പ്രേമം സെൻസർ കോപ്പി ലീക്കിനു പിന്നിൽ മലയാള സിനിമയിലെ പ്രമുഖരോ ?'; ഓപ്പറേഷന് ജാവ സ്നീക്ക് പീക്ക്
കേരള സൈബർ സെല്ലിൽ നടന്ന യഥാർഥ സംഭവങ്ങളെ ആസ്പദമാക്കി ഒരുക്കിയ ചിത്രത്തില്‍ പ്രേമം സിനിമയുടെ സെന്‍സര്‍ കോപ്പി ചോര്‍ന്നതിനെക്കുറിച്ച് അന്വേഷിക്കുന്നുണ്ട്.

നവാഗതനായ തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്ത ഓപ്പറേഷന് ജാവയുടെ സ്നീക്ക പീക്ക് വീഡിയോ പുറത്തിറങ്ങി. കേരള സൈബർ സെല്ലിൽ നടന്ന യഥാർഥ സംഭവങ്ങളെ ആസ്പദമാക്കി ഒരുക്കിയ ചിത്രത്തില്‍ പ്രേമം സിനിമയുടെ സെന്‍സര്‍ കോപ്പി ചോര്‍ന്നതിനെക്കുറിച്ച് അന്വേഷിക്കുന്നുണ്ട്. ഇത് പരാമര്‍ശിക്കുന്നതാണ് പുറത്തിറക്കിയ പുതിയ സ്നീക് പീക്ക്. 'പ്രേമം സെൻസർ കോപ്പി ലീക്കിനു പിന്നിൽ മലയാള സിനിമയിലെ പ്രമുഖരോ ?' എന്ന തലക്കെട്ടോടെ പങ്കുവെച്ച സ്നീക് പീക്കില്‍ 'പ്രേമം റിലീസായ മെയ് മൂന്നാം തിയ്യതി ബാബുരാജ് കള്ളിയത്ത് എന്നയാള്‍ക്ക് പ്രിയദര്‍ശന്റെ പ്രൊഡക്ഷന്‍ ഹൗസില്‍ നിന്നും ഒന്നര ലക്ഷം ക്രഡിറ്റായതായി' പൊലീസ് കഥാപാത്രം അവതരിപ്പിച്ച ബിനു പപ്പു പറയുന്നു. ചിത്രത്തിന് മികച്ച അഭിപ്രായമാണ് തിയേറ്ററുകളില്‍ ലഭിക്കുന്നത്.
വാസ്തവം, ഒരു കുപ്രസിദ്ധ പയ്യന് എന്നീ ചിത്രങ്ങള്‍ക്കു ശേഷം വി സിനിമാസ് ഇന്റര്‍നാഷനലിന്റെ ബാനറില്‍ പത്മ ഉദയ് ആണ് നിർമാണം. വിനായകന്, ഷൈന്‍ ടോം ചാക്കോ, ബാലു വര്‍ഗീസ്, ലുക്ക്മാന്‍, ബിനു പപ്പു, ഇര്‍ഷാദ് അലി, പ്രശാന്ത് അലക്സാണ്ടര്‍, ദീപക് വിജയന്, പി ബാലചന്ദ്രന്, ബൈജു, മാത്യൂസ് തോമസ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
കേരളത്തിലും തമിഴ്നാട്ടിലുമായി നടന്ന സുപ്രധാനമായ പല കേസുകളെയും അടിസ്ഥാനമാക്കിയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഫായിസ് സിദ്ദിഖ് ആണ് ഛായാഗ്രഹണം. എഡിറ്റര്‍ നിഷാദ് യൂസഫ്. ജോയ് പോള്‍ എഴുതിയ വരികള്‍ക്ക് ജേക്സ് ബിജോയ് ആണ് സംഗീതം നല്‍കിയിരിക്കുന്നത്.