വിവാദം വേണ്ടിയിരുന്നില്ലെന്ന് സലിം കുമാറിന് ഇപ്പോൾ തോന്നുന്നുണ്ടാകും; കമല്‍
വ്യക്തികൾക്ക് രാഷ്ട്രീയമുണ്ടാകാം. എന്നാൽ സിനിമയിൽ രാഷ്ട്രീയം കലർത്തുന്നത് ശരിയല്ല. ഇക്കാര്യം അദ്ദേഹത്തിന് ബോധ്യപ്പെട്ടിട്ടുണ്ടാകാമെന്നും കമൽ പറഞ്ഞു.

സിനിമയിൽ രാഷ്ട്രീയം കലർത്തരുതെന്ന് ചലച്ചിത്ര അക്കാദമി ചെയർമാൻ കമൽ. ഐ.എഫ്.എഫ്.കെ കൊച്ചിയിലെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട വിവാദം വേണ്ടിയിരുന്നില്ലെന്ന് സലിം കുമാറിന് ഇപ്പോൾ തോന്നുന്നുണ്ടാകും, സംവിധായകൻ ടി ദീപേഷ് ഉന്നയിച്ച ആരോപണങ്ങൾ മറുപടി അർഹിക്കുന്നില്ലെന്നും സ്വന്തം സിനിമകൾ ഫെസ്റ്റിവലിലേക്ക് തെരഞ്ഞെടുക്കപ്പെടാത്തവരാണ് ആരോപണങ്ങൾ ഉന്നയിക്കുന്നതെന്നും കമൽ കണ്ണൂരിൽ പറഞ്ഞു.
ചലച്ചിത്രമേളയിലേക്ക് സലീമിനെ ക്ഷണിച്ചിരുന്നതാണ്, എന്നാൽ അദ്ദേഹത്തിന് എന്തുകൊണ്ടാണ് മനസിലാകാതെ പോയതെന്ന് അറിയില്ല, വ്യക്തികൾക്ക് രാഷ്ട്രീയമുണ്ടാകാം. എന്നാൽ സിനിമയിൽ രാഷ്ട്രീയം കലർത്തുന്നത് ശരിയല്ലെന്നും ഇക്കാര്യം അദ്ദേഹത്തിന് ബോധ്യപ്പെട്ടിട്ടുണ്ടാകാമെന്നും കമൽ പറഞ്ഞു
കൊച്ചിയില്‍ നടക്കുന്ന ചലച്ചിത്ര മേളയുടെ തിരി തെളിയിക്കേണ്ടവരുടെ പട്ടികയിൽ ദേശീയ അവാർഡ് ജേതാവായ സലിം കുമാറിനെ ഉൾപ്പെടുത്തിയിരുന്നില്ല. ദേശീയ അവാർഡ് ജേതാക്കളെ ഉദ്ഘാടന ചടങ്ങിലേക്ക് ക്ഷണിക്കുകയെന്ന പതിവ് സംഘാടകർ അട്ടിമറിച്ചെന്നും രാഷ്ട്രീയമാണ് ഇതിന് പിറകിലെന്നുമായിരുന്നു സലിം കുമാറിന്റെ പ്രതികരണം. എന്നാല്‍ കൊച്ചി എഡിഷനിലേക്ക് ക്ഷണിക്കുന്ന കാര്യത്തിൽ ആർക്കെങ്കിലും തെറ്റ് പറ്റിയിട്ടുണ്ടെങ്കിൽ മാപ്പ് പറയാൻ തയ്യാറാണെന്ന് കമല്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.