മലയാളത്തിലെ ആദ്യ ടെക്നോ ഹൊറർ ചിത്രം ചതുർമുഖത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്
ചിത്രത്തില്‍ മഞ്ജു വാര്യരുടെ ആക്ഷന്‍ സീക്വന്‍സുകളും ഒരുക്കിയിട്ടുണ്ട്

മലയാളത്തിലെ ആദ്യത്തെ ആദ്യ ടെക്നോ ഹൊറർ ചലച്ചിത്രമെന്ന് അവകാശപ്പെടുന്ന ചതുർമുഖത്തിന്റെ ഫസ്റ്റ് ലുക്ക് മോഷൻ പോസ്റ്റർ പുറത്ത്. മഞ്ജു വാര്യർ,സണ്ണി വെയിൻ എന്നിവരാണ് ചിത്രത്തിൽ മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചലച്ചിത്ര മേഖലക്കകത്തും പുറത്തുമുള്ള പ്രമുഖർ സാമൂഹിക മാധ്യമങ്ങളിലൂടെയാണ് പോസ്റ്റർ പുറത്ത് വിട്ടത്. സിനിമക്കും അണിയറപ്രവർത്തകർക്കും ആശംസകൾ നേർന്നു കൊണ്ടാണ് എല്ലാവരും സിനിമയെക്കുറിച്ചുള്ള പ്രതീക്ഷ പങ്കുവെച്ചത്. പുറത്തിറങ്ങി ചുരുങ്ങിയ സമയം കൊണ്ട് തന്നെ ഫസ്റ്റ് ലുക്ക് സമൂഹ മാധ്യമങ്ങളിൽ ചർച്ചാവിഷയം ആയിക്കഴിഞ്ഞു
മഞ്ജു വാര്യർ ആദ്യമായിട്ടാണ് ഒരു ഹൊറര്‍ സിനിമയില്‍ അഭിനയിക്കുന്നത്. രഞ്ജിത്ത് കമല ശങ്കര്‍, സലീല്‍ വി എന്നിവര്‍ ചേര്‍ന്നാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ആസിഫ് അലി നായകനായ കോഹിനൂറിന്റെ തിരക്കഥ രചിച്ചത് ഇരുവരും ചേര്‍ന്നായിരുന്നു. ജിസ്ടോംസ് മൂവീസിന്റെ ബാനറില്‍ ജിസ് ടോംസും ജസ്റ്റിന് തോമസും ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്. ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് അഭയകുമാര്‍ കെ, അനില്‍ കുര്യന് എന്നിവര്‍ ചേര്‍ന്നാണ്.
അഞ്ചര കോടിമുതല്‍ മുടക്കില്‍ വിഷ്വല്‍ഗ്രാഫിക്സിന് പ്രാധാന്യം നല്കി കൊണ്ട് നിര്‍മ്മിച്ചിരിക്കുന്ന ചിത്രത്തില്‍ മഞ്ജു വാര്യരുടെ ആക്ഷന്‍ സീക്വന്‍സുകളും ഒരുക്കിയിട്ടുണ്ട്.