അച്ഛന്റെ അവസാന സിനിമയുടെ ട്രെയിലര്‍ പുറത്തുവിട്ട് ജൂനിയര്‍ ചീരു
ജൂനിയര്‍ സിയെ മടിയിലിരുത്തി അവന്റെ വിരലുകൾ കൊണ്ട് ഫോണില്‍ പ്ലേ ബട്ടൺ അമർത്തിയാണ് മേഘ്ന ട്രെയിലർ പുറത്തുവിട്ടത്.

കന്നഡ നടന് ചിരഞ്ജീവി സര്‍ജയുടെ അകാലത്തിലുള്ള മരണം അദ്ദേഹത്തിന്റെ ആരാധകരെ സംബന്ധിച്ച് എന്നും വേദനയാണ്. ഭാര്യ മേഘ്ന രാജ് മൂന്ന് മാസം ഗര്‍ഭിണിയായിരിക്കെയാണ്, കണ്മണിയെ ഒരു നോക്ക് കാണും മുന്‍പ് അദ്ദേഹം വിടപറഞ്ഞത്. മേഘ്നയുടെയും കുഞ്ഞിന്റെയും പിന്നീടുള്ള ഓരോ വിശേഷവും ഏറെ സ്നേഹത്തോടെയാണ് ആരാധകര്‍ സ്വീകരിച്ചത്.

ഈ അടുത്ത കാലത്താണ് ചിന്റു എന്ന് ഓമനപ്പേരില്‍ വിളിക്കപ്പെടുന്ന ജൂനിയര്‍ ചീരുവിനെ മേഘ്ന ആരാധകരെ കാണിച്ചത്. പിന്നാലെ അച്ഛന് അവസാനമായി അഭിനയിച്ച സിനിമയുടെ ട്രെയിലര്‍ പുറത്തുവിട്ടിരിക്കുകയാണ് ജൂനിയര്‍ ചീരു. ജൂനിയര്‍ സിയെ മടിയിലിരുത്തി അവന്റെ വിരലുകൾ കൊണ്ട് ഫോണില്‍ പ്ലേ ബട്ടൺ അമർത്തിയാണ് മേഘ്ന ട്രെയിലർ പുറത്തുവിട്ടത്.
രാജമാര്‍ത്താണ്ഡ എന്നാണ് സിനിമയുടെ പേര്. കെ രാമനാരായൺ സംവിധാനം ചെയ്ത ചിത്രത്തില്‍ ദീപ്തി സതിയാണ് നായിക. ചിരഞ്ജീവിക്കായി ചിത്രത്തിൽ ഡബ് ചെയ്തത് സഹോദരൻ ധ്രുവ് സർജയാണ്.
2009ല്‍ പുറത്തിറങ്ങിയ വായുപുത്രയാണ് സർജയുടെ ആദ്യ ചിത്രം. ആട്ടഗര എന്ന സിനിമയില്‍ മേഘ്നയും ചിരഞ്ജീവിയും ഒന്നിച്ച് അഭിനയിച്ചിരുന്നു. അവിടെ നിന്നാണ് ഇരുവരുടെയും പ്രണയം തുടങ്ങിയത്. 2018 മെയ് 2നായിരുന്നു ഇരുവരുടെയും വിവാഹം. കഴിഞ്ഞ വര്‍ഷം 39ആം വയസ്സിലാണ് ഹൃദയാഘാതത്തെ തുടര്‍ന്ന് ചിരഞ്ജീവി സര്‍ജ വിടവാങ്ങിയത്.