LiveTV

Live

Entertainment

'ഒരു പണിയുമില്ലേ?'; കോണ്‍ഗ്രസിലേക്കെന്ന പ്രചാരണത്തിനെതിരെ അനുശ്രീ

'ധര്‍മജന്‍ ഇഫക്ട് തുടരുന്നു അനുശ്രീയും കോണ്‍ഗ്രസിലേക്ക്' എന്ന് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന പോസ്റ്റര്‍ ഷെയര്‍ ചെയ്താണ് അനുശ്രീയുടെ പ്രതികരണം

'ഒരു പണിയുമില്ലേ?'; കോണ്‍ഗ്രസിലേക്കെന്ന പ്രചാരണത്തിനെതിരെ അനുശ്രീ

താന്‍ കോണ്‍ഗ്രസിലേക്കെന്ന സോഷ്യല്‍ മീഡിയയിലെ പ്രചാരണത്തില്‍ പ്രതികരണവുമായി നടി അനുശ്രീ. 'ധര്‍മജന്‍ ഇഫക്ട് തുടരുന്നു അനുശ്രീയും കോണ്‍ഗ്രസിലേക്ക്' എന്ന് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന പോസ്റ്റര്‍ വ്യാജമാണെന്ന് വ്യക്തമാക്കിയാണ് നടിയുടെ രൂക്ഷ പ്രതികരണം.

ഈ ആള്‍ക്കാര്‍ക്കൊന്നും ഒരു പണിയും ഇല്ലേ.. അറിയാന്‍ പാടില്ലാഞ്ഞു ചോദിക്കുവാ. വേറെ ന്യൂസ് ഒന്നും കിട്ടാനില്ലേ, കഷ്ടം.
അനുശ്രീ

ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലാണ് അനുശ്രീയുടെ പ്രതികരണം. ധര്‍മജനും രമേഷ് പിഷാരടിയും ഇടവേള ബാബുവും കോണ്‍ഗ്രസ് വേദിയിലെത്തിയതിന് പിന്നാലെയാണ് അനുശ്രീയും കോണ്‍ഗ്രസിലേക്കെന്ന പ്രചാരണമുണ്ടായത്. തന്‍റേത് കോണ്‍ഗ്രസ് കുടുംബമാണെന്നും യു.ഡി.എഫ് സ്ഥാനാര്‍ഥികളുടെ വിജയത്തിനായി രംഗത്തിറങ്ങുമെന്നും അനുശ്രീ പറഞ്ഞു എന്ന തരത്തിലായിരുന്നു സോഷ്യല്‍ മീഡിയയിലെ പ്രചാരണം.

'ഒരു പണിയുമില്ലേ?'; കോണ്‍ഗ്രസിലേക്കെന്ന പ്രചാരണത്തിനെതിരെ അനുശ്രീ

നേരത്തെ തദ്ദേശ തെരഞ്ഞെടുപ്പ് നടന്നപ്പോള്‍ പത്തനംതിട്ടയില്‍ ഒരു യുഡിഎഫ് സ്ഥാനാര്‍ഥിക്കായി അനുശ്രീ പ്രചാരണത്തിന് ഇറങ്ങിയിരുന്നു. ബാലഗോകുലത്തിന്റെ ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങളില്‍ അനുശ്രീ പങ്കെടുത്തപ്പോഴും വാര്‍ത്തയായിരുന്നു.

രമേശ് ചെന്നിത്തലയുടെ ഐശ്വര്യ കേരള യാത്രക്കിടെയാണ് ചില സിനിമാ താരങ്ങള്‍ കോണ്‍ഗ്രസിനൊപ്പം ചേര്‍ന്നത്. ധര്‍മജനെ സ്ഥാനാര്‍ഥിയായി കോണ്‍ഗ്രസ് പരിഗണിക്കുന്നുവെന്ന വാര്‍ത്ത വന്നതിന് പിന്നാലെ ബാലുശ്ശേരി മണ്ഡലത്തില്‍ അദ്ദേഹം സജീവമായിരുന്നു. പിന്നാലെ സുഹൃത്ത് രമേഷ് പിഷാരടിയും കോണ്‍ഗ്രസ് വേദിയിലെത്തി. ധര്‍മജന്‍ മത്സരിക്കുകയാണെങ്കില്‍ പ്രചാരണത്തിന് ഇറങ്ങുമെന്ന് രമേഷ് പിഷാരടി വ്യക്തമാക്കുകയുണ്ടായി.