സംവിധായകൻ അരുൺ ഗോപി യൂത്ത് കോൺഗ്രസ് സമരപ്പന്തലിൽ
ദിലീപ് നായകനായി അഭിനയിച്ച രാമലീല എന്ന ചിത്രത്തിലൂടെയാണ് അരുണ്‍ ഗോപി സംവിധായക പദവിയിലെത്തുന്നത്

സംവിധായകൻ അരുൺ ഗോപി യൂത്ത് കോൺഗ്രസ് സമരപ്പന്തലിൽ. പി.എസ്.സി ഉദ്യോഗാർത്ഥികൾക്കും നേതാക്കളുടെ നിരാഹാര സമരത്തിനും പിന്തുണ അർപ്പിക്കാൻ എത്തിയതാണ് താനെന്നും സന്ദര്‍ശനത്തിന് രാഷ്ട്രീയമാനം നൽകേണ്ടതില്ലെന്നും അരുൺ ഗോപി പറഞ്ഞു. തൊഴിലില്ലായ്മയുടെ രാഷ്ട്രീയമാണ് ഇതെന്നും അരുൺ ഗോപി കൂട്ടിചേര്‍ത്തു. നേരത്തെ പെട്രോള്‍ വിലവര്‍ധന അടക്കമുള്ള വിഷയങ്ങളില്‍ രൂക്ഷവിമര്‍ശനവുമായി അരുണ്‍ ഗോപി രംഗത്തുവന്നിരുന്നു.
ദിലീപ് നായകനായി അഭിനയിച്ച രാമലീല എന്ന ചിത്രത്തിലൂടെയാണ് അരുണ്‍ ഗോപി സംവിധായക പദവിയിലെത്തുന്നത്. നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട ദിലീപിനെതിരായ പൊലീസ് കേസും ജയില്‍വാസവും രാമലീല എന്ന ചിത്രത്തെ വാര്‍ത്തകളില്‍ നിറച്ചിരുന്നു. ചിത്രം പിന്നീട് ബോക്സ് ഓഫീസില്‍ വലിയ വിജയം നേടി. പ്രണവ് മോഹന്‍ലാലിനെ നായകനാക്കി 'ഇരുപത്തിയൊന്നാം നൂറ്റാണ്ട്' ആണ് അരുണ്‍ ഗോപിയുടെ രണ്ടാമത്തെ ചിത്രം.