LiveTV

Live

Entertainment

"ലാലേട്ടന്‍റെ മുഖത്ത് ഞാന്‍ അടിക്കുകയോ , അയ്യോ എനിക്ക് ഓര്‍ക്കാന്‍കൂടി വയ്യ"; ദൃശ്യം 2 ഷൂട്ടിംഗ് അനുഭവങ്ങള്‍ പങ്കുവച്ച് ആശ ശരത്

പക്ഷേ ലാലേട്ടനും ജിത്തുസാറും വളരെ കൂളായിട്ട് തന്നെയാണ് ആ സീനെടുത്തത്

"ലാലേട്ടന്‍റെ മുഖത്ത് ഞാന്‍ അടിക്കുകയോ , അയ്യോ എനിക്ക് ഓര്‍ക്കാന്‍കൂടി വയ്യ";  ദൃശ്യം 2 ഷൂട്ടിംഗ് അനുഭവങ്ങള്‍ പങ്കുവച്ച് ആശ ശരത്

ഒറ്റ ദിവസം കൊണ്ട് തന്നെ മലയാളികളുടെ ഇഷ്ടചിത്രങ്ങളുടെ ലിസ്റ്റില്‍ കയറിപ്പറ്റിയിരിക്കുകയാണ് ദൃശ്യം 2. ആദ്യഭാഗത്തെക്കാള്‍ മികച്ചത് എന്ന അഭിപ്രായത്തോടെയാണ് ദൃശ്യത്തിന്‍റെ രണ്ടാം ഭാഗമായ ദൃശ്യം 2 ആമസോണ്‍ പ്രൈമിലൂടെ മുന്നേറിക്കൊണ്ടിരിക്കുന്നത്. മോഹന്‍ലാല്‍, മീന എന്നിവരെപ്പോലെ തന്നെ ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച താരമാണ് ആശാ ശരത്. ആശയുടെ ഐജി ഗീതാ പ്രഭാകര്‍ എന്ന കഥാപാത്രം ആദ്യഭാഗത്തെ പോലെ തന്നെ രണ്ടാം ഭാഗത്തിലും പ്രേക്ഷകരുടെ കയ്യടി നേടുന്നു. ഇപ്പോള്‍ ദൃശ്യം 2 വിന്‍റെ ഷൂട്ടിംഗ് അനുഭവങ്ങള്‍ പങ്കുവയ്ക്കുകയാണ് ആശ.

പോരായ്മകളോട് പോകാൻ പറ; പിടിച്ചിരുത്തുന്ന ത്രില്ലറായി ദൃശ്യം 2
Also Read

പോരായ്മകളോട് പോകാൻ പറ; പിടിച്ചിരുത്തുന്ന ത്രില്ലറായി ദൃശ്യം 2

ആശയുടെ വാക്കുകള്‍

ദൃശ്യം ലൊക്കേഷനില്‍ എനിക്ക് ഒത്തിരി ഒത്തിരി ഓര്‍മ്മകളാണുള്ളത്. എല്ലാം പോസിറ്റീവായത് തന്നെ. ഒരു കൂട്ടുകെട്ടിന്‍റെ വിജയം തന്നെയാണ് ദൃശ്യത്തിന്‍റെ വിജയം. ചിത്രത്തില്‍ വളരെ കരുത്തുറ്റ കഥാപാത്രമായിരുന്നു എന്‍റേത്. എക്കാലവും എന്നെ പ്രേക്ഷകര്‍ ഓര്‍മ്മിക്കുന്ന പോലീസ് ഓഫീസര്‍ തന്നെയാണ് ഗീതാ പ്രഭാകര്‍. എനിക്കേറെ അത്ഭുതവും വിസ്മയവും തീര്‍ത്ത അനുഭവമായിരുന്നു ദൃശ്യത്തിലേത്. പറയാന്‍ ഏറെയുണ്ട് എങ്കിലും ലാലേട്ടനുമായുള്ള ഒരു സീനാണ് ഇന്നുമെന്നെ അത്ഭുതപ്പെടുത്തുന്നത്. ഞാന്‍ ലാലേട്ടന്‍റെ മുഖത്തടിക്കുന്ന ഒരു സീനുണ്ട് ചിത്രത്തില്‍. എനിക്ക് ഭയങ്കര ടെന്‍ഷനായിരുന്നു. എന്‍റെ കഥാപാത്രത്തിന് അങ്ങനെയൊരു സീന്‍ അനിവാര്യമായിരുന്നു. ഞാന്‍ ലാലേട്ടന്‍റെ മുഖത്തടിക്കുക, അയ്യോ എനിക്ക് ഓര്‍ക്കാന്‍പോലും വയ്യ. പക്ഷേ ലാലേട്ടനും ജിത്തുസാറും വളരെ കൂളായിട്ട് തന്നെയാണ് ആ സീനെടുത്തത്. ലാലേട്ടന്‍ പറഞ്ഞു കഥാപാത്രമാണ് അതിലൊന്നും ഒരു കാര്യവുമില്ല. അങ്ങനെ വളരെ രസകരമായിട്ടായിരുന്നു ആ സീന്‍ ഷൂട്ട് ചെയ്തത്. എങ്കിലും ആ ഞെട്ടല്‍ ഇന്നുമെന്നെ വിട്ട് പോയിട്ടില്ല.

"ലാലേട്ടന്‍റെ മുഖത്ത് ഞാന്‍ അടിക്കുകയോ , അയ്യോ എനിക്ക് ഓര്‍ക്കാന്‍കൂടി വയ്യ";  ദൃശ്യം 2 ഷൂട്ടിംഗ് അനുഭവങ്ങള്‍ പങ്കുവച്ച് ആശ ശരത്

വളരെയേറെ ആന്തരിക സംഘര്‍ഷമുള്ള കഥാപാത്രമാണ് ഗീതാ പ്രഭാകര്‍. ഏക മകന്‍റെ ഓര്‍ക്കാപ്പുറത്തുള്ള വേര്‍പാട്, സത്യം തെളിയിക്കപ്പെടാതിരിക്കുക, ഉയര്‍ന്ന പൊലീസ് ഓഫീസറായിരുന്നിട്ടും ഒരു സാധാരണക്കാരനാല്‍ കബളിപ്പിക്കപ്പെടുക അങ്ങനെ മാനസികമായി വളരെയധികം തകര്‍ന്ന ഒരു സ്ത്രീയാണ് ഗീതാ പ്രഭാകര്‍. വളരെയേറെ ആര്‍ജ്ജവമുള്ള ആ വേഷം എനിക്ക് ചെയ്യാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട്. ജിത്തുസാറിനോടും ലാലേട്ടനോടും ഒത്തിരി സ്നേഹമുണ്ട്. എല്ലായിടത്തുനിന്നും പോസിറ്റീവായ ധാരാളം മെസ്സേജുകള്‍ വരുന്നുണ്ട്. ദൃശ്യത്തില്‍ അഭിനയിക്കാന്‍ കഴിഞ്ഞത് ദൈവാനുഗ്രഹമായിത്തന്നെ കാണുന്നു. ഇതുവരെ ചെയ്ത എല്ലാവേഷങ്ങളും ദൈവാനുഗ്രഹത്താല്‍ ശ്രദ്ധേയവും മികച്ചതുമായിരുന്നു. ഇപ്പോള്‍ ദൃശ്യം 2 വിലെ ഗീതാ പ്രഭാകറെയും നിങ്ങള്‍ ഏറ്റെടുത്തതില്‍ ഒത്തിരി ഒത്തിരി നന്ദി..

ദൃശ്യം 2 തിയറ്റര്‍ റിലീസ് ചെയ്യാത്തതില്‍ വിഷമമുണ്ട്, ആ അനുഭവം മിസ് ചെയ്യുന്നു: എസ്തര്‍ അനില്‍
Also Read

ദൃശ്യം 2 തിയറ്റര്‍ റിലീസ് ചെയ്യാത്തതില്‍ വിഷമമുണ്ട്, ആ അനുഭവം മിസ് ചെയ്യുന്നു: എസ്തര്‍ അനില്‍