LiveTV

Live

Entertainment

ദൃശ്യം 2ല്‍ വലിയൊരു അത്ഭുതം കാത്തിരിക്കുന്നു; പൃഥ്വിരാജിന്റെ ഫേസ്ബുക്ക് പോസ്റ്റ്

ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ദൃശ്യം 2വിന്റെ വേൾഡ് പ്രീമിയറിന് മണിക്കൂറുകൾ മാത്രം ബാക്കിയിരിക്കെയാണ് ആരാധകരെ ത്രില്ലടിപ്പിച്ചുള്ള പൃഥ്വിരാജിന്റെ വാക്കുകള്‍

ദൃശ്യം 2ല്‍ വലിയൊരു അത്ഭുതം കാത്തിരിക്കുന്നു; പൃഥ്വിരാജിന്റെ ഫേസ്ബുക്ക് പോസ്റ്റ്

മോഹന്‍ലാല്‍-ജിത്തുജോസഫ് കൂട്ടുകെട്ടിലൊരുങ്ങുന്ന ദൃശ്യം 2വില്‍ വലിയൊരു അത്ഭുതം കാത്തിരിക്കുന്നുവെന്ന് നടന്‍ പൃഥ്വിരാജ്. ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ദൃശ്യം 2വിന്റെ വേൾഡ് പ്രീമിയറിന് മണിക്കൂറുകൾ മാത്രം ബാക്കിയിരിക്കെയാണ് ആരാധകരെ ത്രില്ലടിപ്പിച്ചുള്ള പൃഥ്വിരാജിന്റെ വാക്കുകള്‍. ദൃശ്യത്തിന്റെ ഒന്നാം ഭാഗത്തിന് ശേഷമുള്ള സംവിധായകൻ ജീത്തു ജോസഫിന്റെ ഏറ്റവും മികച്ച സിനിമയാണ് ദൃശ്യം 2വെന്നും മലയാള സിനിമയിലെ ഏറ്റവും മികച്ച കഥാപാത്രങ്ങളിൽ ഒരാളാണ് ജോർജ്ജ്കുട്ടി എന്നതിൽ സംശയമില്ലെന്നും പൃഥ്വിരാജ് ഫേസ്ബുക്കിൽ കുറിക്കുന്നു.

പൃഥ്വിരാജിന്റെ ഫേസ്ബുക്ക് പോസ്റ്റ്;

ദൃശ്യം 2 വിനെക്കുറിച്ച് എന്തെങ്കിലും പറയണമെന്ന് കുറെ നാളായി വിചാരിക്കുന്നു. സിനിമയുടെ വേൾഡ് പ്രീമിയറിന് മണിക്കൂറുകൾ മാത്രമാണ് ബാക്കിയുള്ളത്. അതുകൊണ്ടു തന്നെ എനിക്ക് അധിക നേരം സഹിച്ചിരിക്കാനും പറ്റുന്നില്ല. മലയാളത്തിലെ കൾട്ട് സിനിമയുടെ സീക്വൽ ഒരുക്കുന്നത് വല്യ ഉത്തരവാദിത്വമാണ്. സിനിമകളിലെ സാമ്പ്രദായികമായ ശീലങ്ങളെ പൊളിച്ചെഴുതിയ ദൃശ്യം പോലൊരു സിനിമയുടെ രണ്ടാം ഭാഗമാകുമ്പോൾ അത് നൽകുന്ന സമ്മർദ്ദം വളരെ വലുതാണ്.

ആ സമ്മർദം എനിക്ക് നല്ലതു പോലെ മനസ്സിലാകും. എന്നാൽ ജീത്തു എത്ര മനോഹരമായാണ് ആ സിനിമയെ കൈകാര്യം ചെയ്തിരിക്കുന്നത്. ആറ് വർഷത്തിന് ശേഷം ജോർജ്കുട്ടിയെ നിങ്ങൾ എങ്ങോട്ടാണ് കൊണ്ടുപോയത് ? ജോർജ്കുട്ടി മെനഞ്ഞെടുത്ത ആ സാങ്കല്പികവും അവശ്വസനീയവുമായ കഥയിലെ എന്തെങ്കിലും മയപ്പെടുത്തൽ നടത്തിയോ? അയാളിൽ എന്തെങ്കിലും വീഴ്ച സംഭവിച്ചോ? അയാൾ കൂടുതൽ സാമർഥ്യം കാണിക്കുന്നുണ്ടോ? സമയവും നിയമവും അയാളെ പിടിക്കുന്നുണ്ടോ? ഇതിനെക്കുറിച്ചൊക്കെ നിങ്ങൾക്ക് എന്തെങ്കിലും അറിയാമെങ്കിൽ, നിങ്ങളുടെയൊക്കെ ധാരണകളെ തിരുത്തുന്ന സർപ്രൈസ് ആണ് ഈ സിനിമയിൽ ഉള്ളത്.

ഈ സിനിമ കണ്ടതിനു ശേഷം അദ്ദേഹത്തെയാണ് ഞാൻ ആദ്യമായി വിളിച്ചതും. സഹോദരാ താങ്കളെയൊർത്ത് ഞാൻ സന്തോഷിക്കുന്നു. അദ്ദേഹത്തെ വിളിച്ചതിനു ശേഷം ഞാൻ എന്റെ അടുത്തുള്ള അപ്പാർട്ട്മെന്റിൽ ഒരാളെ കാണാനായി പോയി. മറ്റാരെയുമല്ല മോഹൻലാലിനെ. ഞാനിപ്പോൾ ഒരു കാര്യം മാത്രം പറയാം. ക്ലാസ് എന്നത് ശാശ്വതമാണ്. വീണ്ടും പറയുന്നു അത് ശാശ്വതമാണ്. മലയാളം സിനിമയിലെ തന്നെ ഏറ്റവും മികച്ച കഥാപാത്രങ്ങളിലൊന്നാണ് ജോർജുകുട്ടി. ചേട്ടാ താങ്കളെ വീണ്ടും സംവിധാനം ചെയ്യാൻ ഞാൻ കാത്തിരിക്കുന്നു ഒപ്പം താങ്കളുടെ സംവിധാനത്തിൽ എത്താനും.