മമ്മൂട്ടിയെക്കുറിച്ച് ഒറ്റവാക്കില്‍ പറയാമോ? ആരാധകന്റെ ചോദ്യത്തിന് തകര്‍പ്പന്‍ മറുപടിയുമായി മോഹന്‍ലാല്‍
ഇച്ചാക്കയെക്കുറിച്ച് ഒറ്റവാക്കില്‍ പറയാമോ എന്നായിരുന്നു ആരാധകന്റെ ചോദ്യം

സൂപ്പര്‍ നടന്മാര് മാത്രമല്ല, സൂപ്പര്‍ സുഹൃത്തുക്കളും കൂടിയാണ് മമ്മൂട്ടിയും മോഹന്‍ലാലുമെന്ന് മലയാളിക്കറിയാവുന്ന കാര്യമാണ്. മമ്മൂക്കയെക്കുറിച്ച് ലാലേട്ടനും ലാലേട്ടനെക്കുറിച്ച് മമ്മൂക്കയും പറയുന്ന വാക്കുകളെ ആരാധകര്‍ ആവേശത്തോടെ ഏറ്റെടുക്കാറുണ്ട്. ഇപ്പോള്‍ മമ്മൂട്ടിയെക്കുറിച്ചുള്ള ആരാധകന്റെ ചോദ്യത്തിന് ലാല്‍ നല്കുന്ന മറുപടിയാണ് സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്. ട്വിറ്ററില്‍ ആരാധകരുമായി സംവദിക്കുന്നതിനിടയിലായിരുന്നു ലാലിന്റെ മറുപടി.
ഇച്ചാക്കയെക്കുറിച്ച് ഒറ്റവാക്കില്‍ പറയാമോ എന്നായിരുന്നു ആരാധകന്റെ ചോദ്യം. കിടു എന്നായിരുന്നു മോഹന്‍ലാലിന്റെ ഉത്തരം. ജഗതി ശ്രീകുമാറിനെക്കുറിച്ചുള്ള ചോദ്യത്തിന് കംപ്ലീറ്റ് ആക്ടര്‍ എന്നായിരുന്നു ലാലിന്റെ മറുപടി. പൃഥ്വിരാജിനെ സമര്‍ത്ഥനെന്നാണ് ലാല്‍ വിശേഷിപ്പിച്ചത്. എന്നോട് ഒരു ഐ ലവ് യൂ എന്ന് പറയാമോ എന്ന് ചോദിച്ചവരോടെല്ലാം ഐ ലവ് യൂ വാരിക്കോരി കൊടുത്തിട്ടുണ്ട് മലയാളികളുടെ പ്രിയനടന്. ഇന്ന് തന്റെ പിറന്നാളാണ് ഒരു ആശംസ പറയാമോ ലാലേട്ടാ എന്ന ആരാധകനോട് ഒരുമ്മ തന്നിരിക്കുന്നു എന്നായിരുന്നു ലാലേട്ടന്റെ മറുപടി.
ചിലര്‍ക്ക് മോഹന്‍ലാല്‍ തന്റെ പേര് വിളിക്കണമെന്നായിരുന്നു ആഗ്രഹം. ദാസനെയും വിജയനെയും മിസ് ചെയ്യുന്നുവെന്ന് പറഞ്ഞ ആരാധകനോട് തനിക്കും മിസ് ചെയ്യുന്നുവെന്ന് ലാല്‍ പറഞ്ഞു. മകള്‍ വിസ്മയയുടെ ബുക്കിനെക്കുറിച്ചും ഇഷ്ടഭക്ഷണത്തെക്കുറിച്ചും പുതിയ ചിത്രങ്ങളെക്കുറിച്ചുമെല്ലാം ആരാധകര്‍ ലാലിനോട് ചോദിച്ചിട്ടുണ്ട്.