പരിയേറും പെരുമാളിന് ശേഷം മാരി ശെൽവരാജ്; 'കര്ണന്' ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്
1991ല്‍ തമിഴ്നാട് കൊടിയന്‍കുളത്ത് നടന്ന ജാതി സംഘര്‍ഷമാണ് കര്‍ണന്റെ പ്രമേയമെന്നാണ് റിപ്പോര്‍ട്ടുകള്‍

പരിയേറും പെരുമാളിന് ശേഷം മാരി ശെൽവരാജ് സംവിധാനം ചെയ്ത കര്ണന് സിനിമയുടെ റിലീസ് തിയതി പ്രഖ്യാപിച്ചു. ധനുഷ്, രജിഷ വിജയൻ, ലാൽ, യോഗി ബാബു എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തുന്ന കര്ണന് ഏപ്രില്‍ ഒമ്പതിന് റിലീസ് ചെയ്യും.
1991ല്‍ തമിഴ്നാട് കൊടിയന്‍കുളത്ത് നടന്ന ജാതി സംഘര്‍ഷമാണ് കര്‍ണന്റെ പ്രമേയമെന്നാണ് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ ഡിസംബറില്‍ കര്‍ണന്റെ ചിത്രീകരണം പൂര്‍ത്തിയായിരുന്നു. കലൈപുലി എസ് തനുവാണ് ചിത്രം നിര്‍മ്മിക്കുന്നത്.
ആദിത്യവര്മ്മയിലൂടെ വെള്ളിത്തിരയിലെത്തിയ ധ്രുവ് വിക്രമുമൊന്നിച്ചാണ് മാരി ശെല്‍വരാജിന്റെ അടുത്ത സിനിമ. സ്പൊര്‍ട്സ് വിഭാഗത്തില്‍ വരുന്ന ചിത്രം പാ രഞ്ജിത്താണ് നിര്‍മ്മിക്കുന്നത്. ധ്രുവ് കബഡി താരമായാണ് ചിത്രത്തില്‍ വരിക.