കങ്കണയുടെ ഷൂട്ടിങ് ലൊക്കേഷന്‍ മുന്നില്‍ കോണ്‍ഗ്രസ് പ്രതിഷേധം
കര്‍ഷക പ്രക്ഷോഭത്തില്‍ കങ്കണയുടെ പ്രസ്താവനകളില്‍ പ്രതിഷേധിച്ചാണ് ഷൂട്ടിങ് ലൊക്കേഷന്‍ മുന്നില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചത്.

കങ്കണ റണാവത്തിന്റെ ചിത്രത്തിനെതിരെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ രംഗത്ത്. കര്‍ഷക പ്രക്ഷോഭത്തില്‍ കങ്കണയുടെ പ്രസ്താവനകളില്‍ പ്രതിഷേധിച്ചാണ് ഷൂട്ടിങ് ലൊക്കേഷന്‍ മുന്നില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചത്. പുതിയ ചിത്രമായ ധാക്കഡിന്റെ ചിത്രീകരണത്തിനായി മധ്യപ്രദേശിലാണ് കങ്കണയിപ്പോള്‍. തന്റെ ലൊക്കേഷന്‍ പുറത്ത് സമരം ചെയ്യുന്ന പ്രവർത്തകരുടെ വീഡിയോ കങ്കണ തന്നെ ട്വീറ്റ് ചെയ്തിട്ടുമുണ്ട്.
കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി എന്റെ ഷൂട്ടിങ് ലൊക്കേഷന്‍ വെളിയിലുണ്ട്, പൊലീസ് എത്തി അവരെ മാറ്റിയെങ്കിലും കാര്‍ മാറ്റി മറ്റൊരു വഴിയിലൂടെ കൂടുതല്‍ ദൂരം സഞ്ചരിക്കേണ്ടി വന്നു. നിലപാടുള്ള ഒരു സ്ത്രീയുടെ അവസ്ഥ എന്നായിരുന്നു കങ്കണയുടെ ട്വീറ്റ്. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മധ്യപ്രദേശിലെ ഷൂട്ടിങ് തടസ്സപ്പെടുത്താന്‍ ശ്രമിച്ചതിനാല്‍ എനിക്ക് ചുറ്റും പോലീസ് സംരക്ഷണം വര്‍ദ്ധിപ്പിച്ചു. കര്‍ഷകര്‍ക്ക് വേണ്ടി പ്രതിഷേധിക്കുന്നു എന്നാണ് കോണ്‍ഗ്രസ് എം.എല്‍.എമാര്‍ പറയുന്നത്. ഏത് കര്‍ഷകരാണ് അവര്‍ക്ക് ആ അധികാരം നല്‍കിയത്. എന്തുകൊണ്ടാണ് അവര്‍ക്ക് സ്വയം പ്രതിഷേധിക്കാന്‍ കഴിയാത്തതെന്നും കങ്കണ ചോദിക്കുന്നു.
കര്‍ഷക ബില്ലിനെതിരെ പ്രതിഷേധിക്കുന്നവര്‍ തീവ്രവാദികള്‍ ആണെന്ന കങ്കണ റണാവത്തിന്റെ പരാമര്‍ശം വന്‍ വിവാദത്തിന് തിരികൊളുത്തിയിരുന്നു. കര്‍ഷകര്‍ വലിയ പ്രക്ഷോഭത്തിന് തുടക്കം കുറിച്ച പശ്ചാത്തലത്തിലായിരുന്നു കങ്കണയുടെ വിവാദ പരാമര്‍ശം.