"മേരീ ആവാസ് സുനോ"- വെള്ളത്തിന് ശേഷം പ്രജേഷ് സെൻ ജയസൂര്യ കൂട്ടുക്കെട്ട് വീണ്ടും
മഞ്ജു വാരിയറാണ് ചിത്രത്തിൽ നായികയായി എത്തുന്നത്

"വെള്ളം" ചിത്രത്തിന് ശേഷം ജയസൂര്യയെ നായകനാക്കി പ്രജേഷ് സെൻ സംവിധാനം ചെയ്യുന്ന ചിത്രം "മേരീ ആവാസ് സുനോ" യുടെ ടൈറ്റിൽ പോസ്റ്റർ പുറത്ത്. സംവിധായകൻ പ്രജേഷ് സെന്നും ജയസൂര്യയുമാണ് ഫേസ്ബുക്കിലൂടെ പോസ്റ്റർ പുറത്തു വിട്ടത്. മഞ്ജു വാരിയറാണ് ചിത്രത്തിൽ നായികയായി എത്തുന്നത്. ഇതാദ്യമായാണ് മഞ്ജുവാരിയറും ജയസൂര്യയും ഒന്നിച്ച് അഭിനയിക്കുന്നത്.
"വെള്ളം മുരളിയെ സൂപ്പർ ഹിറ്റാക്കിയ പ്രിയ പ്രേക്ഷകർക്ക് നന്ദി.
ഒപ്പം വലിയൊരു സന്തോഷ വാർത്ത കൂടി അറിയിക്കാനുണ്ട്.
എൻ്റെ പുതിയ ചിത്രം .
'മേരി ആവാസ് സുനോ '.
ക്യാപ്റ്റനും വെള്ളത്തിനും ശേഷം പ്രജേഷ് സെന്നിനൊപ്പമുള്ള മൂന്നാമത്തെ ചിത്രം. മഞ്ജു വാര്യർക്കൊപ്പമുള്ള ആദ്യ സിനിമ .ശിവദയാണ് മറ്റൊരു നായിക.
ഒരു റേഡിയോ ജോക്കിയുടെ കഥയാണ് പ്രമേയം.
വളരെ സന്തോഷത്തോടെ ഇന്ന് റേഡിയോ ദിനത്തിൽ
Title poster ദാ.. നിങ്ങൾക്ക് മുന്നിലേക്ക്.
എല്ലാവരുടെയും പിന്തുണയും സഹകരണവും ഉണ്ടാകണം." - ജയസൂര്യ ഫേസ്ബുക്കിൽ കുറിച്ചു.
ചിത്രത്തിന്റെ ചിത്രീകരണം തിരുവനന്തപുരത്ത് ആരംഭിച്ചു. യൂണിവേഴ്സൽ സിനിമാസിന്റെ ബാനറിൽ ബി. രാകേഷ് ആണ് ചിത്രം നിർമ്മിക്കുന്നത്.