കെട്ടകാലത്തിന്റെ പ്രതീക്ഷയാണ് പാർവ്വതി, ധൈര്യമാണവർ: ഹരീഷ് പേരടി
"ധൈര്യമാണ് പാർവ്വതി...സമരമാണ് പാർവ്വതി"

പാർവതി തിരുവോത്തിനെ പ്രശംസിച്ച് നടൻ ഹരീഷ് പേരടിയുടെ ഫേസ്ബുക്ക് കുറിപ്പ്. താനടക്കമുള്ള പുരുഷ സമൂഹത്തിന്റെ ചൂണ്ടുപലകയാണ് പാർവ്വതിയെന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. പാർവതിയെ ഇടതുമുന്നണി തെരഞ്ഞെടുപ്പിൽ കളത്തിലിറക്കുമെന്ന അഭ്യൂഹങ്ങൾക്കിടെയാണ് ഹരീഷിന്റെ കുറിപ്പ്.
കുറിപ്പിന്റെ പൂർണരൂപം
ആരാണ് പാർവ്വതി?...ധൈര്യമാണ് പാർവ്വതി...സമരമാണ് പാർവ്വതി..ഞാനടക്കമുള്ള പുരുഷ സമൂഹത്തിന്റെ ചൂണ്ടുപലകയാണ് പാർവ്വതി...തിരുത്തലുകൾക്ക് തയ്യാറാവാൻ മനസ്സുള്ളവർക്ക് അദ്ധ്യാപികയാണ് പാർവ്വതി..അഭിപ്രായ വിത്യാസങ്ങൾ നിലനിർത്തികൊണ്ട്തന്നെ വീണ്ടും വീണ്ടും ബന്ധപ്പെടാവുന്ന പുതിയ കാലത്തിന്റെ സാംസ്കാരിക മുഖമാണ് പാർവ്വതി..ഒരു കെട്ട കാലത്തിന്റെ പ്രതീക്ഷയാണ് പാർവ്വതി..പാർവ്വതി അടിമുടി രാഷ്ട്രീയമാണ്...