LiveTV

Live

Entertainment

ഇനിയിപ്പോ അയാളെ തൊടാൻ പറ്റില്ല; വല്യ മുതലാളിയായിപ്പോയില്ലേ- ആകാംക്ഷയുണർത്തി ദൃശ്യം 2 ടീസർ

ആമസോണ്‍ പ്രൈം വഴി ഫെബ്രുവരി 19നാണ് ചിത്രം റിലീസ് ചെയ്യുന്നത്

ഇനിയിപ്പോ അയാളെ തൊടാൻ പറ്റില്ല; വല്യ മുതലാളിയായിപ്പോയില്ലേ- ആകാംക്ഷയുണർത്തി ദൃശ്യം 2 ടീസർ

മോഹൻലാലിനെ നായകനായി ജീത്തു ജോസഫ് ഒരുക്കുന്ന ദൃശ്യം 2 വിന്റെ പുതിയ ടീസറെത്തി. ഏറെ ആകാംക്ഷയുണർത്തുന്ന രംഗങ്ങളാണ് ടീസറിലുള്ളത്. ആമസോൺ പ്രൈം വഴി ഫെബ്രുവരി 19നാണ് ചിത്രം റിലീസ് ചെയ്യുന്നത്.

ഒരു പൊലീസുകാരനോട്, സാറെ ആ ജോർജ് കുട്ടിയുടെ കേസ് എന്തായി എന്ന് ചോദിക്കുന്ന സീനോടെയാണ് ടീസർ ആരംഭിക്കുന്നത്. എന്തൊക്കെ പറഞ്ഞാലും ജോർജ് കുട്ടി മിടുക്കനാ, വർഷം ആറു കഴിഞ്ഞു ഇതുവരെ പൊലീസുകാർക്ക് ഒരു തുമ്പു പോലും കിട്ടിയിട്ടില്ല എന്ന് മറ്റൊരാളും പറയുന്നു.

കേബിൾ ടിവി ഓപറേറ്ററിൽ നിന്ന് തിയേറ്റർ ഉടമയും പ്രൊഡ്യൂസറുമായ ജോർജ് കുട്ടിയാണ് രണ്ടാം ഭാഗത്തിൽ. പ്രേക്ഷകരെ മുൾമുനയിൽ നിർത്താൻ പോന്ന രംഗങ്ങളാണ് രണ്ടാം ഭാഗത്തിലും ഉള്ളത് എന്നാണ് ടീസറുകൾ പറയുന്നത്. ഐഎംഡിബി സിനിമാ വെബ്‌സൈറ്റിൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആളുകൾ കാത്തിരിക്കുന്ന ചിത്രങ്ങളുടെ പട്ടികയിൽ ഒന്നാമതാണ് ദൃശ്യം 2.

ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ചിത്രത്തിന്റെ നിർമാണം. മീന, അൻസിബ ഹസ്സൻ, എസ്തർ, ഗണേശ് കുമാർ, ആശ ശരത്, സിദ്ധിഖ്, മുരളി ഗോപി തുടങ്ങി വൻതാരനിര ചിത്രത്തിന്റെ ഭാഗമാകുന്നു.