LiveTV

Live

Entertainment

കോസ്റ്റ്യൂമിന് മാനറിസം കൂടി കൊടുത്തതോടെ ആമി അതിമനോഹരമായി മാറുകയായിരുന്നു; മഞ്ജുവിനെ ആമിയാക്കിയതിനെക്കുറിച്ച് എസ്.ബി സതീശന്‍

മഞ്ജു വാര്യര്‍ക്കായി കോസ്റ്റ്യും ഒരുക്കുന്നതുമായി ബന്ധപ്പെട്ട് വലിയ ആശയക്കുഴപ്പമുണ്ടായിരുന്നു

കോസ്റ്റ്യൂമിന് മാനറിസം കൂടി കൊടുത്തതോടെ ആമി അതിമനോഹരമായി മാറുകയായിരുന്നു; മഞ്ജുവിനെ ആമിയാക്കിയതിനെക്കുറിച്ച് എസ്.ബി സതീശന്‍

മഞ്ജു വാര്യരുടെ കരിയറിലെ മികച്ച കഥാപാത്രങ്ങളിലൊന്നായിരുന്നു സമ്മര്‍ ഇന്‍ ബത്‍ലെഹെമിലെ അഭിരാമി എന്ന ആമി. അതുവരെ നാടന്‍ വേഷങ്ങളില്‍ പ്രത്യക്ഷപ്പെട്ട മഞ്ജു മോഡേണ്‍ വസ്ത്രങ്ങളണിഞ്ഞെത്തിയ ചിത്രം സൂപ്പര്‍ഹിറ്റാവുകയും ചെയ്തു. ആമിയുടെ കോസ്റ്റ്യൂമുകളും അതോടൊപ്പം ഹിറ്റായി. സമ്മര്‍ ഇന്‍ ബത്‍ലെഹെമിന് വേണ്ടി വസ്ത്രാലങ്കാരം ഒരുക്കിയതിനെക്കുറിച്ച് പറയുകയാണ് പ്രശസ്ത കോസ്റ്റ്യൂം ഡിസൈനര്‍ എസ്.ബി സതീശന്‍. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് സതീശന്‍ മനസ് തുറന്നത്.

മഞ്ജു വാര്യര്‍ക്കായി കോസ്റ്റ്യും ഒരുക്കുന്നതുമായി ബന്ധപ്പെട്ട് വലിയ ആശയക്കുഴപ്പമുണ്ടായിരുന്നു. മോഡേണ്‍ വേഷത്തിലുള്ള രൂപം എങ്ങനെയാവുമെന്നായിരുന്നു അവരുടെ ആശങ്ക. അങ്ങനെയാണ് ഞങ്ങളെല്ലാം കോസ്റ്റ്യൂം സെറ്റാക്കാനായി നോക്കിയത്. മഞ്ജുവിനോട് കോസ്റ്റ്യൂമിനെക്കുറിച്ച് പറഞ്ഞിരുന്നു. അതിട്ട് സ്റ്റൈലായി വന്ന് കറങ്ങി നില്‍ക്കാന്‍ പറഞ്ഞിരുന്നു. പറഞ്ഞ മാത്രയില്‍ തന്നെ കഥാപാത്രമായി മാറുന്നയാളാണ് മഞ്ജു. അതിട്ട് വന്നപ്പോള്‍ അവര്‍ക്കെല്ലാം ഇഷ്ടമാവുകയായിരുന്നു.

മഞ്ജു വാര്യരുടെ കോസ്റ്റ്യൂം മാത്രമല്ല കൂടെയുള്ളവര്‍ക്കും മനോഹരമായ കോസ്റ്റിയൂമായിരുന്നു കൊടുത്തത്. കുട്ടികള്‍ക്കുള്‍പ്പടെ അങ്ങനെ ചെയ്തപ്പോള്‍ അത് മനോഹരമായി മാറുകയായിരുന്നു. കോസ്റ്റ്യൂമിന് മാനറിസം കൂടി കൊടുത്തതോടെ ആമി അതിമനോഹരമായി മാറുകയായിരുന്നു. ബാക്ക്ഗ്രൗണ്ടിലുള്ളവരുടെ കോസ്റ്റ്യൂം കൂടി നന്നായി സെറ്റ് ചെയ്തതോടെ മഞ്ജു വാര്യരിന് എന്തും കൊടുക്കാമെന്ന അവസ്ഥയാവുകയായിരുന്നു. അഭിനയത്തിലൂടെ മാത്രമല്ല സമ്മര്‍ ഇന്‍ ബത്‌ലഹേമിലെ മഞ്ജു വാര്യരുടെ വസ്ത്രങ്ങളും ശ്രദ്ധിക്കപ്പെട്ടിരുന്നു.

മഞ്ജു വാര്യരും മംമ്തയുമൊക്കെ കോസ്റ്റ്യൂമിന് മാനറിസം കൊടുക്കുന്നവരാണ്. സെല്ലുലോയ്ഡിലെ മംമ്തയെക്കുറിച്ചും എസ്.ബി സതീശന്‍ വാചാലനായിരുന്നു. ആ ക്യാരക്ടറിലേക്ക് കയറുകയായിരുന്നു അവര്‍. പൃഥ്വിരാജും അങ്ങനെ തന്നെയാണ്. ഒരു റഫറന്‍സുമില്ലാതെ സ്റ്റോറി വെച്ച് ചെയ്തതാണ് അത്. കമല്‍സാറും നല്ല ഫ്രീഡം തന്നിരുന്നുവെന്നും സതീശന്‍ പറയുന്നു. സംവിധായകര്‍ തരുന്ന സ്വാതന്ത്ര്യം വലിയ കാര്യമാണ് ടെക്‌നീഷ്യന്‍മാര്‍ക്കെന്നും സതീശന്‍ പറഞ്ഞു.