LiveTV

Live

Entertainment

ദുല്‍ഖറിന് ബോളിവുഡില്‍ നിന്നൊരു നായിക

ദുല്‍ഖര്‍ സല്‍മാനെ നായകനാക്കി റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ബോളിവുഡ് നായിക ഡയാന പെന്റി. താരം തന്നെയാണ് തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെ ഇക്കാര്യം അറിയിച്ചത്.

ദുല്‍ഖറിന് ബോളിവുഡില്‍ നിന്നൊരു നായിക

ദുല്‍ഖര്‍ സല്‍മാനെ നായകനാക്കി റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ബോളിവുഡ് നായിക ഡയാന പെന്റി. താരം തന്നെയാണ് തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെ ഇക്കാര്യം അറിയിച്ചത്. പുതിയ തുടക്കത്തിന് ചിയേഴ്സ്, എന്‍റെ ആദ്യ മലയാള സിനിമ, ഈ പുതിയ യാത്രയിൽ ദുല്‍ഖര്‍ സൽമാനും, റോഷന്‍ ആന്‍ഡ്രൂസിനും ടീമിനുമൊപ്പം ചേരുന്നതില്‍ വലിയ സന്തോഷമുണ്ടെന്നായിരുന്നു താരത്തിന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റ്.

ദുല്‍ഖറിനൊപ്പം ക്ലാപ്പ് ബോര്‍ഡ് പിടിച്ചുനില്‍ക്കുന്ന ചിത്രമാണ് ഡയാന പങ്കുവെച്ചത്. കോക്ടെയ്ൽ, ലക്നൗ സെൻട്രൽ, ഹാപ്പി ബാഗ് ജായേഗി തുടങ്ങി നിരവധി ബോളിവുഡ് സിനിമകളിലൂടെ ശ്രദ്ധ നേടിയ താരമാണ് ഡയാന. ഇതില്‍ സൈഫ് അലിഖാനും ദീപിക പദുകോണിനുമൊപ്പം അഭിനയിച്ച കോക്ടെയ്ല്‍ ശ്രദ്ധേയ ചിത്രമായിരുന്നു.

ദുല്‍ഖറും റോഷന്‍ ആന്‍ഡ്രൂസും ഒരുമിക്കുന്ന ആദ്യ ചിത്രമാണിത്. തിരക്കഥയൊരുക്കുന്നത് മലയാളത്തിലെ ഹിറ്റ്കൂട്ടുകെട്ടായ ബോബി സഞ്ജയാണ്. ദുല്‍ഖറിന്‍റെ ഉടമസ്ഥതയിലുള്ള വേഫറെർ ഫിലിംസിന്റെ ബാനറിൽ നിർമിക്കുന്ന അഞ്ചാമത്തെ ചിത്രം കൂടിയാണിത്. തെന്നിന്ത്യയിലെ പ്രശസ്ത സംഗീതജ്ഞൻ സന്തോഷ് നാരായണനാണ് ചിത്രത്തിന് വേണ്ടി സംഗീതമൊരുക്കുന്നത്. മനോജ് കെ ജയൻ, അലൻസിയർ, ബിനു പപ്പു ,വിജയകുമാർ , ലക്ഷ്മി ഗോപാലസ്വാമി തുടങ്ങിയവരും അഭിനയിക്കുന്നു. ചിത്രീകരണം കഴിഞ്ഞ ദിവസം ആരംഭിച്ചിരുന്നു.