LiveTV

Live

Entertainment

നരണിപ്പുഴ ഷാനവാസിന്‍റെ ഓര്‍മ്മയില്‍ പുരസ്കാരം; ആദ്യ തിരക്കഥ സിനിമയാക്കാന്‍ വിജയ് ബാബു

'സല്‍മ' എന്ന് പേരുള്ള തിരക്കഥ ഷാനവാസിന്‍റെ ഭാര്യ അസു ഷാനവാസ് വിജയ് ബാബുവിന് കൈമാറി

നരണിപ്പുഴ ഷാനവാസിന്‍റെ ഓര്‍മ്മയില്‍ പുരസ്കാരം; ആദ്യ തിരക്കഥ സിനിമയാക്കാന്‍ വിജയ് ബാബു

അന്തരിച്ച സിനിമാ സംവിധായകന്‍ നരണിപ്പുഴ ഷാനവാസിന്റെ ഓര്‍മ്മയില്‍ പുരസ്കാരം പ്രഖ്യാപിച്ച് ഫ്രൈഡേ ഫിലിം ഹൗസ് ഉടമയും നിര്‍മാതാവുമായ വിജയ് ബാബു. ചലച്ചിത്ര രംഗത്തെ മികച്ച ഭാവി വാഗ്ദാനം എന്ന് ജൂറി വിലയിരുത്തുന്നവര്‍ക്കാണ് പുരസ്കാരം സമര്‍പ്പിക്കുക. ഫ്രൈഡേ ഫിലിം ഹൗസിന് നല്‍കുന്ന അഞ്ച് മിനുറ്റ് ഷോര്‍ട്ട് ഫിലിമില്‍ തെരഞ്ഞെടുക്കപ്പെടുന്ന മികച്ച സംവിധായകനാണ് 'നരണിപ്പുഴ ഷാനവാസ് പുരസ്കാരം' സമര്‍പ്പിക്കുക. അയക്കുന്ന എല്ലാ ചെറു ചിത്രങ്ങളും ഫ്രൈഡേ ഫിലിം ഹൗസിന്‍റെ യൂട്യൂബ് ചാനലില്‍ പ്രദര്‍ശിപ്പിക്കുമെന്നും നിര്‍മാതാവ് വിജയ് ബാബു അറിയിച്ചു. ഇതിനെല്ലാം പുറമേ പുരസ്കാരം ലഭിച്ച സംവിധായകന് ഫ്രൈഡേ ഫിലിം ഹൗസില്‍ തിരക്കഥ സമര്‍പ്പിക്കാനുള്ള അവസരവും തുറന്നു കൊടുക്കുന്നുണ്ട്.

Friday film house institutes ..”naranipuzha Shanawas “ award on his remembering day .

Posted by Vijay Babu on Sunday, February 7, 2021

നരണിപ്പുഴ ഷാനവാസിന്‍റെ ആദ്യ തിരക്കഥ 'സല്‍മ' സിനിമയാക്കുമെന്നും വിജയ്‍ ബാബു പറഞ്ഞു. 'സല്‍മ' എന്ന് പേരുള്ള തിരക്കഥ ഷാനവാസിന്‍റെ ഭാര്യ അസു ഷാനവാസ് വിജയ് ബാബുവിന് കൈമാറി. വിജയ് ബാബുവിന്‍റെ അഭ്യര്‍ത്ഥനയെ തുടര്‍ന്നാണ് ഭാര്യ അസു ഷാനവാസ് തിരക്കഥ കൈമാറിയത്. തിരക്കഥ സിനിമയാക്കിയതില്‍ നിന്നും ലഭിക്കുന്ന ലാഭം ഷാനവാസിന്‍റെ കുടുംബത്തിന് നല്‍കുമെന്നും വിജയ് ബാബു അറിയിച്ചു. നരണിപ്പുഴ ഷാനവാസിന്റെ അവസാന ചിത്രം സൂഫിയും സുജാതയും നിര്‍മ്മിച്ചത് വിജയ് ബാബുവായിരുന്നു. മലയാളത്തിലെ ആദ്യ ഒ.ടി.ടി റിലീസ് ചിത്രമായിരുന്നു സൂഫിയും സുജാതയും. ഷാനവാസിന്‍റെ മൂന്നാമത്തെ സിനിമയുമായി ബന്ധപ്പെട്ട ജോലികള്‍ അട്ടപ്പാടിയില്‍ പുരോഗമിക്കുന്നതിനിടെയാണ് ഹൃദയാഘാതം വന്ന് ഡിസംബര്‍ 3ന് ആശുപത്രിയില്‍‌ വെച്ച് മരണപ്പെടുന്നത്. നിര്‍മാതാവ് വിജയ് ബാബു തന്നെയായിരുന്നു ഈ ചിത്രത്തിന്‍റെയും നിര്‍മാണം ഏറ്റിരുന്നത്.

Few of us who are close to Shanawas met at IMA today for a function organised by me along with his friends . Shanawas...

Posted by Vijay Babu on Sunday, February 7, 2021