LiveTV

Live

Entertainment

മഹേഷിന്റെ പ്രതികാരത്തിന് അഞ്ച് വര്‍ഷം; ലൊക്കേഷന്‍ ഫോട്ടോകള്‍ പങ്കുവെച്ച് അണിയറപ്രവര്‍ത്തകര്‍

ദിലീഷ് പോത്തന്‍റെ സംവിധാന വൈദഗ്‍ധ്യത്തെ 'പോത്തേട്ടന്‍ ബ്രില്യന്‍സ്' എന്ന് സോഷ്യല്‍ മീഡിയ സിനിമാഗ്രൂപ്പുകളില്‍ ആരാധകര്‍ സ്നേഹത്തോടെ വിളിച്ചു.

മഹേഷിന്റെ പ്രതികാരത്തിന് അഞ്ച് വര്‍ഷം; ലൊക്കേഷന്‍ ഫോട്ടോകള്‍ പങ്കുവെച്ച് അണിയറപ്രവര്‍ത്തകര്‍

മലയാളത്തില്‍ സൂപ്പര്‍ഹിറ്റായ മഹേഷിന്റെ പ്രതികാരം ഇറങ്ങിയിട്ട് അഞ്ച് വര്‍ഷങ്ങള്‍ പിന്നിടുന്നു. 2016ല്‍ പുറത്തെത്തിയ ചിത്രം പ്രേക്ഷകര്‍ക്കിടയില്‍ ഒരു കള്‍ട്ട് പദവി തന്നെ നേടിയിരുന്നു. ദിലീഷ് പോത്തന്‍റെ സംവിധാന വൈദഗ്‍ധ്യത്തെ 'പോത്തേട്ടന്‍ ബ്രില്യന്‍സ്' എന്ന് സോഷ്യല്‍ മീഡിയ സിനിമാഗ്രൂപ്പുകളില്‍ ആരാധകര്‍ സ്നേഹത്തോടെ വിളിച്ചു. ചിത്രത്തിലെ ഓരോ രംഗങ്ങളും പ്രേക്ഷകരുടെ മനസില്‍ തങ്ങിനില്‍ക്കുന്നതാണ്. ചിത്രത്തിലെ മഹേഷും വിന്‍സെന്‍റ് ഭാവനയും ജിംസിയും ബേബിചേട്ടനും ക്രിസ്പിനുമൊക്കെ ഇപ്പോഴും മലയാളികളുടെ പ്രിയപ്പെട്ടവരാണ്. അടുത്തിടെ സിനിമയുടെ തെലുങ്ക് റീമേക്ക് ആയ 'ഉമാ മഹേശ്വര ഉഗ്ര രൂപസ്യ'യും ഏറെ ശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ ഏതാനും ലൊക്കേഷന്‍ ചിത്രങ്ങള്‍ അണിയറക്കാര്‍ പുറത്തുവിട്ടിരിക്കുന്നു.

Behind the Scenes of Maheshinte Prathikaram #MaheshintePrathikaram #workingstills #DileeshPothan #syampushkaran #FahadhFaasil #AashiqAbu #opmdreammillcinemas

Posted by Bhavana Studios on Saturday, February 6, 2021