'ജനങ്ങളുടേതാണ് സര്‍ക്കാര്‍, കോർപ്പറേറ്റുകളുടെ ഇടനിലക്കാരായി പ്രവർത്തിക്കരുത്'; വെട്രിമാരന്
ഡല്‍ഹിയിലെ കര്‍ഷകരുടെ സമരം രാജ്യത്തിന്റെ ആത്മാവിനെ സംരക്ഷിക്കാനാണെന്നും വെട്രിമാരന്

കര്‍ഷക സമരത്തിന് ആഗോള പിന്തുണച്ച ലഭിച്ചതോടെ പിന്തുണച്ചവര്‍ക്ക് നേരെ വിമര്‍ശനം കടുത്തിരുന്നു. രാജ്യത്തെ പ്രധാന കായിക, സിനിമാ താരങ്ങളാണ് കേന്ദ്ര സര്‍ക്കാരിനെ സംരക്ഷിച്ച് ട്വിറ്റര്‍ അടക്കമുള്ള സമൂഹ മാധ്യമങ്ങളിലൂടെ രംഗത്തുവന്നത്. എന്നാല്‍ ഇവര്‍ക്കെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ത്തിയിരിക്കുകയാണ് തമിഴ് സംവിധായകന് വെട്രിമാരന്.
മറ്റു വിധത്തില്‍ കേള്‍ക്കാത്ത ഒരു ജനതയുടെ പ്രകടനമാണ് പ്രതിഷേധമെന്നും, പ്രതിഷേധിക്കുന്നതും പ്രതിഷേധത്തെ പിന്തുണയ്ക്കുന്നതും ജനാധിപത്യമാണെന്നും വെട്രിമാരന് പറഞ്ഞു. ഭരിക്കാനുള്ള അധികാരം സര്‍ക്കാരിന് നല്‍കുന്നത് ജനങ്ങളാണ്. അതിനാല്‍ ജനങ്ങളുടെ താല്പര്യം സംരക്ഷിക്കണമെന്നും അല്ലാതെ കോർപ്പറേറ്റുകളുടെ ഇടനിലക്കാരായി സര്‍ക്കാര്‍ പ്രവർത്തിക്കരുതെന്നും വെട്രിമാരന് ഫേസ്ബുക്കിലൂടെ പ്രതികരിച്ചു. ഡല്‍ഹിയിലെ കര്‍ഷകരുടെ സമരം രാജ്യത്തിന്റെ ആത്മാവിനെ സംരക്ഷിക്കാനാണെന്നും വെട്രിമാരന് അഭിപ്രായപ്പെട്ടു.
സംവിധായകന് വെട്രിമാരന്റെ ഫേസ്ബുക്ക് കുറിപ്പ്:
മറ്റുവിധത്തിൽ കേൾക്കാത്ത ഒരു ജനതയുടെ പ്രകടനമാണ് പ്രതിഷേധം. ഭരിക്കാനുള്ള അധികാരം സര്‍ക്കാരിന് നൽകുന്നത് ജനങ്ങളാണ്. അതിനാല്‍ ജനങ്ങളുടെ താൽപര്യം സംരക്ഷിക്കണം. കോർപ്പറേറ്റുകളുടെ ഇടനിലക്കാരായി സര്‍ക്കാര്‍ പ്രവർത്തിക്കരുത്. രാജ്യത്തിന്റെ ആത്മാവിനെ സംരക്ഷിക്കാൻ കർഷകർ ശ്രമിക്കുകയാണ്. അവരുടെ അവകാശങ്ങൾക്കായി പ്രതിഷേധിക്കുന്നതും പ്രതിഷേധത്തെ പിന്തുണയ്ക്കുന്നതും ജനാധിപത്യമാണ്.