LiveTV

Live

Entertainment

ചിത്രയുടെ മധുര ശബ്ദത്തില്‍ ഒരു താരാട്ട് പാട്ട്; മരക്കാറിലെ ലിറിക്കല്‍ വീഡിയോ പങ്കുവെച്ച് മോഹന്‍ലാല്‍

മോഹന്‍ലാല്‍ തന്നെയാണ് വീഡിയോയുടെ യൂട്യൂബ് ലിങ്ക് തന്‍റെ ഔദ്യോഗിക ഫേസ്ബുക്ക് അക്കൌണ്ടിലൂടെ പങ്കുവെച്ചത്

ചിത്രയുടെ മധുര ശബ്ദത്തില്‍ ഒരു താരാട്ട് പാട്ട്; മരക്കാറിലെ ലിറിക്കല്‍ വീഡിയോ പങ്കുവെച്ച് മോഹന്‍ലാല്‍

മോഹന്‍ലാലിനെ കേന്ദ്ര കഥാപാത്രമാക്കി പ്രിയദര്‍ശന്‍ ഒരുക്കുന്ന ബിഗ് ബഡ്‍ജറ്റ് ചിത്രം മരക്കാര്‍ അറബിക്കടലിന്‍റെ സിംഹത്തിലെ കുഞ്ഞാലി എന്ന ഗാനത്തിന്‍റെ ലിറിക്കല്‍ വീഡിയോ പുറത്തിറങ്ങി. മോഹന്‍ലാല്‍ തന്നെയാണ് വീഡിയോയുടെ യൂട്യൂബ് ലിങ്ക് തന്‍റെ ഔദ്യോഗിക ഫേസ്ബുക്ക് അക്കൌണ്ടിലൂടെ പങ്കുവെച്ചത്. കുഞ്ഞാലി എന്ന് തുടങ്ങുന്ന കെ.എസ് ചിത്ര ആലപിച്ച പാട്ടാണ് മേഹന്‍ ലാല്‍ പങ്കുവെച്ചിരിക്കുന്നത്.

തമിഴ്, തെലുങ്ക്, കന്നട, എന്നീ ഭഷകളിലും ഗാനം റിലീസ് ചെയ്തിട്ടുണ്ട്. ഹരി നാരായണന്‍റെ വരികള്‍ക്ക് റോണി റാഫേലാണ് ഈണമിട്ടിരിക്കുന്നത്. കുഞ്ഞാലിയുടെ ചെറുപ്പ കാലത്തെ ജീവിത ചുറ്റുപാടുകളാണ് ഗാനരംഗത്തിലുള്ളത്. നടി സുഹാസിനിയാണ് ചിത്രത്തില്‍ കുഞ്ഞാലിയുടെ ഉമ്മയായി എത്തുന്നത്.

പ്രണവ് മോഹന്‍ലാലാണ് കുഞ്ഞാലിയുടെ ചെറുപ്പ കാലത്തെ അവതരിപ്പിക്കുന്നത്. 100 കോടി ബജറ്റിലൊരുങ്ങുന്ന ബിഗ്ബജറ്റ് ചിത്രത്തില്‍ മോഹന്‍ലാലാണ് കുഞ്ഞാലിയായി എത്തുന്നത്. മഞ്ജു വാര്യര്‍, സുനില്‍ ഷെട്ടി, പ്രഭു, കീര്‍ത്തി സുരേഷ, കല്യാണി പ്രിയദര്‍ശന്‍, ഫാസില്‍, സിദ്ദിഖ്, നെടുമുടി വേണു, ഇന്നസെന്റ് എന്നിവരാണ് ചിത്രത്തിലെ മറ്റ പ്രധാന കഥാപാത്രങ്ങള്‍. ആരാധകരുടെ ഏറെ കാലത്തെ കാത്തിരിപ്പിനൊടുവിലാണ് ചിത്രം പ്രേക്ഷകരിലേക്കെത്തുന്നത്.