LiveTV

Live

Entertainment

കര്‍ഷക സമരത്തെ പിന്തുണച്ച മലയാള സിനിമയിലെ എട്ട് 'സൂപ്പര്‍' താരങ്ങള്‍

കര്‍ഷക സമരത്തില്‍ മലയാള സിനിമാ രംഗത്തും രണ്ട് തലങ്ങളിലായി പിന്തുണയും വിമര്‍ശനവും രൂപപ്പെട്ടു

കര്‍ഷക സമരത്തെ പിന്തുണച്ച മലയാള സിനിമയിലെ എട്ട് 'സൂപ്പര്‍' താരങ്ങള്‍

ഡല്‍ഹിയിലെ കര്‍ഷക സമരത്തെ പിന്തുണച്ച് ആഗോള തലത്തില്‍ രിഹാന അടക്കമുള്ള താരങ്ങള്‍ രംഗത്തെത്തിയതോടെ വിഷയം വലിയ രാഷ്ട്രീയ പ്രാധാന്യം നേടിയിരുന്നു. ഇതോടെ രാജ്യത്തെ പ്രധാന കായിക സിനിമാ താരങ്ങള്‍ കേന്ദ്ര സര്‍ക്കാരിനെ പിന്തുണച്ച് രംഗത്ത് വരികയും ചെയ്തു. ഇതോടെ മലയാള സിനിമാ രംഗത്തും രണ്ട് തലങ്ങളിലായി പിന്തുണയും വിമര്‍ശനവും രൂപപ്പെട്ടു. യുവതാരം ഉണ്ണി മുകുന്ദന്‍, സംവിധായകന്‍ മേജര്‍ രവി, നടന്‍ കൃഷ്ണകുമാര്‍ എന്നിവര്‍ കേന്ദ്ര സര്‍ക്കാരിന് പരസ്യ പിന്തുണ പ്രഖ്യാപിച്ചപ്പോള്‍ മലയാള സിനിമയിലെ പ്രധാന താരങ്ങള്‍ കര്‍ഷകരെയും അവരുടെ പോരാട്ടത്തെയും പിന്തുണ അറിയിച്ച് രംഗത്തുവന്നു.

ദേശീയ-സംസ്ഥാന പുരസ്കാര ജേതാവായ സലീം കുമാര്‍ കേന്ദ്ര സര്‍ക്കാരിനെ പിന്തുണച്ച് ട്വിറ്ററിലൂടെ രംഗത്തുവന്നവര്‍ക്കെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചു. അമേരിക്കയിലെ ജോര്‍ജ് ഫ്ലോയിഡിന്‍റെ കൊലപാതകത്തില്‍ രാജ്യഭേദമന്യേ, വർഗ്ഗഭേദമന്യേ എല്ലാവരും പ്രതികരിച്ചെന്നും അന്ന് അമേരിക്കകാർക്ക് നഷ്ടപെടാത്ത എന്താണ് റിഹാനയെയും, ഗ്രേറ്റയെയും പോലുള്ള വിദേശ കലാകാരന്മാരും ആക്ടിവിസ്റ്റുകളും പ്രതിഷേധിച്ചപ്പോൾ നമ്മൾ ഭാരതീയർക്ക് നഷ്ടപെട്ടതെന്ന് സലീം കുമാര്‍ ചോദിച്ചു. പ്രതിഷേധിക്കേണ്ടവർ പ്രതിഷേധിച്ചിരിക്കുമെന്നും അതിനു രാഷ്ട്ര, രാഷ്ട്രിയ, വർഗ്ഗ, വർണ്ണ വരമ്പുകളില്ലെന്നും എന്നും കതിര് കാക്കുന്ന കർഷകർക്കൊപ്പമാണെന്നും സലീം കുമാര്‍ പറഞ്ഞു.

കര്‍ഷക സമരത്തെ പിന്തുണച്ച മലയാള സിനിമയിലെ എട്ട് 'സൂപ്പര്‍' താരങ്ങള്‍

'കർഷക സമരത്തിനൊപ്പം.... അന്നും ഇന്നും എന്നും'; എന്ന് ഫേസ്ബുക്കില്‍ കുറിച്ചാണ് സംവിധായകന്‍ ജൂഡ് ആന്‍റണി ജോസഫ് കര്‍ഷകര്‍ക്ക് പിന്തുണ അറിയിച്ചത്.

കർഷക സമരത്തിനൊപ്പം . അന്നും ഇന്നും എന്നും .

Posted by Jude Anthany Joseph on Thursday, February 4, 2021

'കൃഷി ഇല്ലെങ്കിൽ നാടില്ലാ നാടില്ലെങ്കിൽ പിന്നെ എന്ത് ക്രിക്കറ്റും സിനിമയും.....', എന്നാണ് സംവിധായകന്‍ ഒമര്‍ ലുലു ഫേസ്ബുക്കില്‍ കുറിച്ചത്. കര്‍ഷകര്‍ക്ക് പിന്തുണ അര്‍പ്പിച്ചാണ് ഒമര്‍ ലുലുവിന്‍റെ പോസ്റ്റ്.

കൃഷി ഇല്ലെങ്കിൽ നാടില്ലാ നാടില്ലെങ്കിൽ പിന്നെ എന്ത് ക്രിക്കറ്റും സിനിമയും..... കർഷകരോടൊപ്പം ♥️

Posted by Omar Lulu on Thursday, February 4, 2021

ഒമര്‍ ലുലുവിന്‍റെ അടുത്ത സിനിമ പവര്‍സ്റ്റാറിലെ നായകന്‍ ബാബു ആന്‍റണിയും കര്‍ഷകര്‍ക്ക് പിന്തുണ പ്രഖ്യാപിച്ചു. 'ഏതൊരു നാടിന്‍റെയും നിലനില്‍പ്പിന്‍റെയും അടിസ്ഥാനം യഥാർത്ഥ കർഷകരും അവരുടെ കൃഷിയുമാണ്', എന്നാണ് ബാബു ആന്‍റണി കുറിച്ചത്.

കര്‍ഷക സമരത്തെ പിന്തുണച്ച മലയാള സിനിമയിലെ എട്ട് 'സൂപ്പര്‍' താരങ്ങള്‍

താപ്സിയുടെ ട്വിറ്റര്‍ പോസ്റ്റ് പങ്കുവെച്ചാണ് സംവിധായകന്‍ മിഥുന്‍ മാനുവല്‍ തോമസ് കര്‍ഷകര്‍ക്ക് പിന്തുണ അറിയിച്ചത്. തപ്സി ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത് വൈറലായ "ഒരൊറ്റ ട്വീറ്റ് നിങ്ങളുടെ അഖണ്ഡതയെ വ്യാകുലപ്പെടുത്തുന്നുണ്ടെങ്കിൽ, ഒരു തമാശ നിങ്ങളുടെ വിശ്വാസത്തെ പരിഭ്രമിപ്പിക്കുന്നുണ്ടെങ്കിൽ, ഒരു ഷോ നിങ്ങളുടെ മതവിശ്വാസത്തെ അലോസരപ്പെടുത്തുന്നുണ്ടെങ്കിൽ, മറ്റുള്ളവർ എന്തു പറയണം എന്നു പഠിപ്പിക്കുന്ന 'പ്രൊപാഗാണ്ട ടീച്ചർ' ആകാതിരിക്കാൻ ബലപ്പെടുത്തേണ്ടത് നിങ്ങളുടെ മൂല്യവ്യവസ്ഥയെയാണ്." എന്ന കുറിപ്പാണ് മിഥുന്‍ മാനുവല്‍ പങ്കുവെച്ചത്. "അതായത് ഉത്തമാ..!! തിരിയുന്നോന് തിരിയും, അല്ലാത്തോൻ പതിവ് പോലെ നട്ടം തിരിയും," എന്ന രസകരമായ അടിക്കുറിപ്പോടെയാണ് മിഥുൻ താപ്സിയുടെ ട്വീറ്റ് ഫേസ്ബുക്കില്‍ പങ്കുവെച്ചത്.

അതായത് ഉത്തമാ..!! തിരിയുന്നോന് തിരിയും, അല്ലാത്തോൻ പതിവ് പോലെ നട്ടം തിരിയും..!! ❤️❤️❤️

Posted by Midhun Manuel Thomas on Wednesday, February 3, 2021

നടന്‍ ഹരീഷ് പേരടിയും കര്‍ഷകര്‍ക്ക് പിന്തുണ അറിയിച്ച് സമൂഹ മാധ്യമങ്ങളില്‍ പ്രതികരണം പങ്കുവെച്ചു. 'മലയാളത്തിലെ ജൈവ കൃഷിയെ പ്രോൽസാഹിപ്പിക്കുന്ന സെലിബ്രറ്റികളൊന്നും കർഷക സമരത്തെ കുറിച്ച് ക, മ..എന്നൊരു അക്ഷരം മിണ്ടുന്നില്ലല്ലോ..സമരം ചെയ്യുന്ന കർഷകർക്കെതിരെ നടക്കുന്ന രാസ(chemical) പ്രയോഗങ്ങളെ കുറിച്ചും ഈ പാവങ്ങൾ ഒന്നും അറിഞ്ഞില്ലേ...ജൈവ ചാണകം നിരന്തരമായി ഉപയോഗിച്ച് ഇവരുടെ ജീവിതത്തിലും ചാണകം മണക്കാൻ തുടങ്ങിയോ?..കുരു പൊട്ടിയൊലിക്കാൻ നിൽക്കുന്ന ചാണക പുഴുക്കളോട് ഒരു അഭ്യർത്ഥന..കർഷക സമരം ലോക രാഷ്ട്രങ്ങൾ ഏറ്റെടുത്തു കഴിഞ്ഞു..ആഗോളവൽക്കരണം കച്ചവടം ചെയ്യാൻ മാത്രമല്ലെന്നും അത് സമരം ചെയ്യാനുള്ളതുകൂടിയാണെന്ന് ഓർമ്മപ്പെടുത്തുന്ന തിരിച്ചടികൾ ...', എന്നാണ് ഹരീഷ് പേരടി ഫേസ്ബുക്കില്‍ കുറിച്ചത്.

കര്‍ഷക സമരത്തെ പിന്തുണച്ച മലയാള സിനിമയിലെ എട്ട് 'സൂപ്പര്‍' താരങ്ങള്‍

മമ്മൂട്ടി സിനിമ പേരന്‍പിലൂടെ ശ്രദ്ധേയയായ നടി അഞ്ജലി അമീറും കര്‍ഷകരോടുള്ള നിലപാട് പ്രഖ്യാപിച്ചു. 'കർഷകരോടൊപ്പം ....അന്നം തരുന്നവരോട് നിന്ദ അരുത്', എന്നാണ് അഞ്ജലി ഫേസ്ബുക്ക് കുറിപ്പില്‍ എഴുതിയത്. ഞാന്‍ കര്‍ഷകരെ പിന്തുണക്കുന്നു, ഇന്ത്യയെ സ്നേഹിക്കുന്നു, എന്തെന്നാല്‍ ഞാന്‍ ഇന്ത്യക്കാരിയാണ് എന്നും അഞ്ജലി കുറിച്ചു.

കര്‍ഷക സമരത്തെ പിന്തുണച്ച മലയാള സിനിമയിലെ എട്ട് 'സൂപ്പര്‍' താരങ്ങള്‍

'ഒടുവിൽ നമുക്ക് വേണ്ടി മിണ്ടാൻ ആരും അവശേഷിക്കില്ല....കർഷകരോടൊപ്പം....', എന്ന് കുറിച്ചാണ് നടന്‍ ഇര്‍ഷാദ് അലി കര്‍ഷകര്‍ക്ക് പിന്തുണ അറിയിച്ചത്.

കര്‍ഷക സമരത്തെ പിന്തുണച്ച മലയാള സിനിമയിലെ എട്ട് 'സൂപ്പര്‍' താരങ്ങള്‍