LiveTV

Live

Entertainment

'സംവരണത്തിനും പാർട്ടിക്കും മതത്തിനുമപ്പുറം ഇത് മെറിറ്റിന്‍റെ കൂടെ പ്രശ്നം'; എം.ബി. രാജേഷിന്‍റെ ഭാര്യയുടെ നിയമനത്തില്‍ സംവിധായകന്‍ സകരിയ

റാങ്ക് പട്ടികയില്‍ മൂന്നാം സ്ഥാനത്തുള്ള ഡോ. വി. ഹിക്മത്തുള്ളക്ക് മറ്റു രണ്ട് പേരേക്കാളും ഉയര്‍ന്ന യോഗ്യതയുണ്ട്

'സംവരണത്തിനും പാർട്ടിക്കും മതത്തിനുമപ്പുറം ഇത് മെറിറ്റിന്‍റെ കൂടെ പ്രശ്നം'; എം.ബി. രാജേഷിന്‍റെ ഭാര്യയുടെ നിയമനത്തില്‍ സംവിധായകന്‍ സകരിയ

മുന്‍ എംപി. എം.ബി. രാജേഷിന്‍റെ ഭാര്യക്ക് കാലടി സംസ്‌കൃത സര്‍വകലാശാലയില്‍ അസിസ്റ്റന്‍റ് പ്രൊഫസര്‍ നിയമനം നല്‍കിയതില്‍ വിമര്‍ശനവുമായി സംവിധായകന്‍ സകരിയ. സംവരണത്തിനും പാർട്ടിക്കും മതത്തിനുമപ്പുറം ഇത് മെറിറ്റിന്‍റെ കൂടെ പ്രശ്നമാണെന്നാണ് സകരിയ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത കുറിപ്പില്‍ പറയുന്നത്. സംസ്‌കൃത സര്‍വകലാശാല മലയാള വിഭാഗം അസിസ്റ്റന്‍റ് പ്രൊഫസര്‍ ആയി ഉയര്‍ന്ന യോഗ്യതയുള്ള ഡോ. വി ഹിക്മത്തുല്ലയടക്കമുള്ളവരെ തഴഞ്ഞാണ് എം.ബി രാജേഷിന്‍റെ ഭാര്യ നിനിത കനിച്ചേരിയെ നിയമിച്ചത്. ഇതിനെതിരെയാണ് സകരിയ സമൂഹ മാധ്യമത്തിലൂടെ രംഗത്തുവന്നത്.

അസിസ്റ്റന്‍റ് പ്രൊഫസര്‍ റാങ്ക് പട്ടിക ശീര്‍ഷാസനം ചെയ്തുവെന്ന് സെലക്ഷന്‍ കമ്മിറ്റിയില്‍ സബ്ജക്ട് എക്‌സ്പേര്‍ട്ട് ആയി പങ്കെടുത്ത പ്രൊഫസര്‍ ഉമര്‍ തറമേല്‍ ഫേസ്ബുക്കില്‍ ആരോപിച്ചിരുന്നു. നിലവില്‍ പ്രസിദ്ധീകരിച്ച റാങ്ക് പട്ടികയില്‍ മൂന്നാം സ്ഥാനത്തുള്ള ഡോ. വി. ഹിക്മത്തുള്ളക്ക് മറ്റു രണ്ട് പേരേക്കാളും ഉയര്‍ന്ന യോഗ്യതയുണ്ട്. യോഗ്യത തെളിയിക്കുന്ന വിവരങ്ങള്‍ സഹിതമാണ് സകരിയ കുറിപ്പ് പ്രസിദ്ധീകരിച്ചത്. സകരിയയുടെ സുഡാനി ഫ്രം നൈജീരിയ, ഹലാല്‍ ലവ് സ്റ്റോറി എന്നീ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട് വി. ഹിക്മത്തുല്ല.

സംവിധായകന്‍ സകരിയയുടെ ഫേസ്ബുക്ക് പോസ്റ്റ്:

ഡോ.വി.ഹിക്മത്തുല്ല കോഴിക്കോട് ഫാറൂഖ് കോളേജ് മലയാളം വിഭാഗം അദ്ധ്യാപകൻ മലയാളനാടകത്തിലെ ആധുനികാനന്തര പ്രവണതകളെക്കുറിച്ച് കാലിക്കറ്റ് യൂനിവേഴ്സിറ്റിയിൽ നിന്ന് പി.എച്ച്ഡി നേടി.ഗവ: കോളേജ്, യൂണിവേഴ്സിറ്റി തലത്തിൽ ആറു വർഷത്തെ അധ്യാപനം അടക്കം 15 ലധികം വർഷത്തെ കോളേജ് അധ്യാപന പരിചയം.

പുരസ്കാരങ്ങൾ:

1.അങ്കണം- ടി.വി. കൊച്ചുബാവ കവിതാ പുരസ്കാരം,

2.ബാങ്ക് വർക്കേഴ്സ് ഫോറം കവിതാ പുരസ്കാരം

3. ഭരത് പി.ജെ.ആന്‍റണി നാടക നിരൂപണ പുരസ്കാരം,

4.നാടക മേഖലയിലുള്ള മികച്ച പ്രബന്ധത്തിന് All kerala oriental Conference endowment.

കൃതികൾ:

1. പനിച്ച ജലാശയങ്ങൾ ( കവിതാ സമാഹാരം)

2. അറ്റ് ദ സ്റ്റേജ് (നാടകസമാഹാരം )

3. നാടക പുസ്തകം (കുട്ടികളുടെ നാടകങ്ങൾ)

4. ഇസ്‍ലാമോഫോബിയ: പ്രതിവിചാരങ്ങൾ

5. മാപ്പിളസാഹിത്യവും മലയാളഭാവനയും

ദേശീയ-അന്തർദേശീയ സെമിനാറുകളിൽ പ്രബന്ധങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്. ആനുകാലികങ്ങളിലും ഗവേഷണ ജേർണലുകളിലും നാടകം, മാപ്പിളസാഹിത്യം, ബഹുജൻ രാഷ്ട്രീയം എന്നിവയെപ്പറ്റി എഴുതുന്നു.

സുഡാനി ഫ്രം നൈജീരിയ (സിനിമ),

ഹലാൽ ലവ് സ്റ്റോറി (സിനിമ),

വരട്ടുചൊറി (Docu - Fction),

A Documentary about disappearance (Docu -fiction),

water bottle (Short film)എന്നിവയിൽ അഭിനയിച്ചിട്ടുണ്ട്

ഇദ്ദേഹത്തെ പിന്നിലാക്കിക്കൊണ്ടാണ് ഹൈസ്കൂൾ അധ്യാപന പരിചയം മാത്രമുള്ള ഒരാൾ ഭർത്താവ് മുൻ എം.പി എം.ബി രാജേഷ് ആണ് എന്ന പേരിൽ റാങ്ക് ലിസ്റ്റിൽ മുന്നിലെത്തുന്ന സംവരണത്തിനും പാർട്ടിക്കും മതത്തിനുമപ്പുറം ഇത് മെറിറ്റിന്‍റെ കൂടെ പ്രശ്നമാണ്...

Hikmathulla Vallikkapatta❤️. ഡോ.വി.ഹിക്മത്തുല്ല കോഴിക്കോട് ഫാറൂഖ് കോളേജ് മലയാളം വിഭാഗം അദ്ധ്യാപകൻ മലയാളനാടകത്തിലെ...

Posted by Zakariya K on Friday, February 5, 2021