LiveTV

Live

Entertainment

റിമ കല്ലിങ്കലിന്‍റെ മാമാങ്കം ഡാൻസ് സ്റ്റുഡിയോ പൂട്ടുന്നു; കാരണം ഇതാണ്...

സ്റ്റുഡിയോ അവസാനിപ്പിച്ചാലും മാമാങ്കം ഡാൻസ് കമ്പനിയുടെ പ്രവർത്തനം തുടരുമെന്ന് താരം വ്യക്തമാക്കി

റിമ കല്ലിങ്കലിന്‍റെ മാമാങ്കം ഡാൻസ് സ്റ്റുഡിയോ പൂട്ടുന്നു; കാരണം ഇതാണ്...

റിമ കല്ലിങ്കലിന്‍റെ ഉടമസ്ഥതയിലുള്ള മാമാങ്കം ഡാൻസ് സ്റ്റുഡിയോയും ക്ലാസ്സുകളും നിർത്തുന്നു. ആറു വർഷത്തോളം നീണ്ട പ്രവർത്തനങ്ങൾക്കൊടുവിൽ മാമാങ്കം ഡാൻസ് സ്റ്റുഡിയോയുടെയും മാമാങ്കം ഡാൻസ് സ്കൂളിന്‍റെയും പ്രവർത്തനം അവസാനിപ്പിക്കുകയാണെന്ന് റിമ കലിങ്കല്‍ ഇന്‍സ്റ്റാഗ്രാം പോസ്റ്റിലൂടെ അറിയിച്ചു. സ്റ്റുഡിയോ അവസാനിപ്പിച്ചാലും മാമാങ്കം ഡാൻസ് കമ്പനിയുടെ പ്രവർത്തനം തുടരുമെന്നും താരം വ്യക്തമാക്കി.

2014 ലാണ് മാമാങ്കം ഡാൻസ് സ്റ്റുഡിയോ ആരംഭിച്ചത്. റിമ കല്ലിങ്കലിന്‍റെ സ്വപ്ന പദ്ധതിയായ മാമാങ്കം സ്റ്റുഡിയോ നിരവധി സിനിമകള്‍ക്കും വേദിയായിട്ടുണ്ട്.

റിമ കല്ലിങ്കലിന്‍റെ പോസ്റ്റ്

കൊറോണ വ്യാപനത്തെത്തുടർന്ന് മാമാങ്കം ഡാൻസ് സ്റ്റുഡിയോയും ക്ലാസ്സുകളും നിർത്തുകയാണ്. സ്നേഹത്തിന്‍റെ പുറത്ത് കെട്ടിയുയർത്തിയ സ്ഥാപനമാണ്. ഒരുപാട് ഓർമ്മകൾ ഇവിടെ ഉണ്ട്. ഹൈ എനർജി ഡാൻസ് ക്ലാസുകൾ, ഡാൻസ് റിഹേഴ്സലുകൾ, ഫിലിം സ്ക്രീനിംഗ്, വർക്ക് ഷോപ്പുകൾ, വെള്ളപ്പൊക്ക ദുരിതാശ്വാസ ശേഖരണം, ഷൂട്ടിങ്ങുകൾ, സംവാദങ്ങൾ, ചർച്ചകൾ ഇവയെല്ലാം ഇപ്പോഴും നമ്മുടെ ഹൃദയങ്ങളില്‍ പ്രതിധ്വനിക്കും.

ഈ സ്ഥാപനത്തിന്‍റെ നടത്തിപ്പിനായി എന്‍റെയൊപ്പം നിലകൊണ്ട എല്ലാവരോടും ഞാൻ നന്ദി പറയുന്നു. നന്ദി ടീം മാമാങ്കം, വിദ്യാത്ഥികൾക്കും, മാതാപിതാക്കൾക്കും, പിന്തുണച്ചവർക്കും നന്ദി. സ്റ്റേജ് ഷോകളിലൂടെയും സ്‌ക്രീനിലൂടെയും മാമാങ്കം ഡാൻസ് കമ്പനിയുടെ പ്രവർത്തനം തുടരും.