LiveTV

Live

Entertainment

'മാന്തിയാൽ വലിച്ചു കീറും, ഡൽഹിയിലേത് ഡമ്മി കര്‍ഷകരുടെ സമരം'; കൃഷ്ണകുമാര്‍

രിഹാന, ഗ്രെറ്റ തുൻബർഗ് അടക്കമുള്ളവരുടെ ട്വീറ്റ് കാശുകൊടുത്തു കൂലിക്കെഴുതിപ്പിച്ചതാണെന്ന് നടനും ബി.ജെ.പി പ്രവര്‍ത്തകനുമായ കൃഷ്ണകുമാര്‍

'മാന്തിയാൽ വലിച്ചു കീറും, ഡൽഹിയിലേത് ഡമ്മി കര്‍ഷകരുടെ സമരം'; കൃഷ്ണകുമാര്‍

കേന്ദ്ര സര്‍ക്കാരിന്‍റെ വിവാദ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ ഡല്‍ഹിയില്‍ സമരം ചെയ്യുന്ന കര്‍ഷകര്‍ ഡമ്മി കര്‍ഷകരാണെന്നും രിഹാന, ഗ്രെറ്റ തുൻബർഗ് അടക്കമുള്ളവരുടെ ട്വീറ്റ് കാശുകൊടുത്തു കൂലിക്കെഴുതിപ്പിച്ചതാണെന്നും നടനും ബി.ജെ.പി പ്രവര്‍ത്തകനുമായ കൃഷ്ണകുമാര്‍.

ഭാരതത്തിന്‍റെ, ലോകം അറിയുന്ന, ലോകം ബഹുമാനിക്കുന്ന ശെരിയായ സെലിബ്രിറ്റിസ്, ലോകം കണ്ട ഏറ്റവും മികച്ച ബാറ്റസ്മാനായ സച്ചിന്‍ തെണ്ടുക്കറുടെ നേതൃത്വത്തില്‍ ആഞ്ഞടിച്ചപ്പോള്‍ വിദേശിപ്പട ഗ്രൗണ്ടിനു പുറത്തായെന്നും സ്‌പോര്‍ട്‌സ്, സിനിമ, രാഷ്ട്രീയം തുടങ്ങി എല്ലാ മേഖലകളിലെയും സെലിബ്രിറ്റീസ് അവരവരുടെ സോഷ്യല്‍ മീഡിയ പ്ലാറ്റഫോമിലൂടെ തിരിച്ചടിച്ചു ശത്രുവിനെ നിശബ്ദമാക്കിയെന്നും എല്ലാം തീര്‍ന്നെന്നും കൃഷ്ണ കുമാര്‍ വ്യക്തമാക്കി.

കൃഷ്ണ കുമാറിന്‍റെ പോസ്റ്റിന്‍റെ പൂര്‍ണ്ണ രൂപം

ഭാരതം ഒരു ശക്തമായ ഒരു രാജ്യമാണ്.. ഭാരതീയര്‍ അതി ശക്തരും. നമ്മള്‍ ഒരു വലിയ കുടുംബമാണ്. കുടുംബത്തില്‍ നിറയെ സന്തോഷവും ഇടയ്ക്കു ചില ദുഖങ്ങളും അത് ചിലപ്പോ കൊച്ചു കൊച്ചു പ്രശ്‌നങ്ങളുമായി മാറാം. നല്ല കുടുംബവും കുടുംബ നാഥനും ഉള്ളതിനാല്‍ നമുക്കത് തീര്‍ക്കാവുന്നതേയുള്ളു.. അവിടെയാണ് പരാചിതരായ അയല്‍വക്കകാരുടെ റോള്‍..അതും ഇതുവരെ കേള്‍ക്കാത്ത ചില ‘സെലിബ്രിറ്റിസിന്റെ’ രംഗപ്രവേശം. കുത്തിത്തിരിപ്പിനായി ചില വ്യാജ പ്രചരണങ്ങളുമായി ഒന്ന് പണിതു നോക്കി.. കര്‍ഷകര്‍ നമ്മുടെ സ്വന്തം സഹോദരങ്ങളാണ്. അവര്‍ സന്തുഷ്ടരും, അവര്‍ അവരുടെ കൃഷിയിടങ്ങളിലുമാണ്. അതുകൊണ്ടാണല്ലോ നമ്മുടെ അന്നം മുട്ടാതെ പോകുന്നതും. ചില ഡമ്മി കര്‍ഷകര്‍ ഡല്‍ഹിയില്‍ കാട്ടിക്കൂട്ടിയ വ്യാജ കര്‍ഷക സമരത്തിന് പിന്നാലെ ചില രാജ്യങ്ങളിലെ മൂന്നാകിട സെലിബ്രിറ്റിസിനു കാശുകൊടുത്തു കൂലിക്കേഴുതിപിച്ച ചില ട്വീറ്റ്‌റുകള്‍ പ്രത്യക്ഷപെട്ടു.. പക്ഷെ ഭരതത്തിന്റെ, ലോകം അറിയുന്ന, ലോകം ബഹുമാനിക്കുന്ന ശെരിയായ സെലിബ്രിറ്റിസ്, ലോകം കണ്ട ഏറ്റവും മികച്ച ബാറ്റസ്മാനായ സച്ചിന്‍ തെണ്ടുക്കറുടെ നേതൃത്വത്തില്‍ ആഞ്ഞടിച്ചപ്പോള്‍ വിദേശിപ്പട ഗ്രൗണ്ടിനു പുറത്തായി.. എല്ലാം തീര്‍ന്നു..സ്‌പോര്‍ട്‌സ്, സിനിമ, രാഷ്ട്രീയം തുടങ്ങി എല്ലാ മേഖലകളിലെയും സെലിബ്രിറ്റീസ് അവരവരുടെ സോഷ്യല്‍ മീഡിയ പ്ലാറ്റഫോമിലൂടെ തിരിച്ചടിച്ചു ശത്രുവിനെ നിശബ്ദമാക്കി. ഇതാണ് ശെരിയായ ഭാരതവും, ഭാരതീയരും. നമ്മളോട് കളിക്കല്ലേ.. മാന്തിയാല്‍ വലിച്ചു കീറും.. ഇതാണ് പുതിയ ഇന്ത്യ.. ജയ് ഹിന്ദ്.