LiveTV

Live

Entertainment

പ്രഭാസ് ചിത്രത്തിന്‍റെ സെറ്റില്‍ വന്‍ തീപിടിത്തം

മുംബൈ ഗുർഗോൺ ഭാഗത്തെ റെട്രോ ഗ്രൗണ്ടിലെ സെറ്റിലാണ് തീ പിടിത്തമുണ്ടായത്

പ്രഭാസ് ചിത്രത്തിന്‍റെ സെറ്റില്‍ വന്‍ തീപിടിത്തം

പ്രഭാസ്, സെയ്ഫ് അലി ഖാൻ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘ആദിപുരുഷ്’ എന്ന ചിത്രത്തിന്‍റെ ലൊക്കേഷനിൽ തീപിടുത്തം. ചൊവ്വാഴ്ച വൈകിട്ട് നാലു മണിയോടെയായിരുന്നു സംഭവം. മുംബൈ ഗുർഗോൺ ഭാഗത്തെ റെട്രോ ഗ്രൗണ്ടിലെ സെറ്റിലാണ് തീ പിടിത്തമുണ്ടായത്. തീപിടിത്തമുണ്ടായ സമയത്ത് സെറ്റില്‍ ആരുമില്ലാത്തത് മൂലം വന്‍ദുരന്തം ഒഴിവായി.

രാമായണത്തെ ആസ്പദമാക്കിയാണ് ആദിപുരുഷ് ഒരുക്കുന്നത്. ഫെബ്രുവരി 2നാണ് ചിത്രത്തിന്‍റെ ഷൂട്ടിംഗ് ആരംഭിച്ചത്. പ്രഭാസാണ് സോഷ്യല്‍ മീഡിയയിലൂടെ ചിത്രത്തിന്‍റെ ടൈറ്റില്‍ പുറത്തുവിട്ടത്. പ്രഭാസ് രാമനായി എത്തുമ്പോള്‍ സെയ്ഫ് അലിഖാനാണ് രാവണനായി അഭിനയിക്കുന്നത്. ഭൂഷന്‍ കുമാറാണ് ചിത്രം നിര്‍മ്മിക്കുന്നത്. 2022 ആഗസ്ത് 21നാണ് ചിത്രം തിയറ്ററുകളിലെത്തുക.

പ്രഭാസ് ചിത്രത്തിന്‍റെ സെറ്റില്‍ വന്‍ തീപിടിത്തം

'' ഓരോ റോളും ഓരോ കഥാപാത്രവും അതിന്‍റെതായ വെല്ലുവിളികളുമായാണ് വരുന്നത്, എന്നാൽ ഇതുപോലുള്ള ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നത് വലിയ ഉത്തരവാദിത്തവും അഭിമാനവുമാണ്. ഇതിഹാസത്തിലെ ഒരു കഥാപാത്രത്തെ അവതരിപ്പിക്കാന്‍ കഴിയുന്നതില്‍ ഞാന്‍ അത്യധികം ആവേശഭരിതനാണ്. നമ്മുടെ നാട്ടിലെ എല്ലാ യുവാക്കള്‍ക്കും തീര്‍ച്ചയായും ഈ ചിത്രം ഇഷ്ടപ്പെടും'' പ്രഭാസ് ട്വിറ്ററില്‍ കുറിച്ചു.