LiveTV

Live

Entertainment

''ജയസൂര്യ പഞ്ചഭൂതവും ചേർന്ന പ്രപഞ്ചം, വെള്ളം ഈ നൂറ്റാണ്ടിന്‍റെ ചിത്രം''

ജയസൂര്യ എന്ന താരത്തെ ഈ ചിത്രത്തിൽ കാണില്ല. വഴിയരികിൽ വീണ് കിടക്കുന്ന ബോധമില്ലാത്ത ഒരു മുഴുക്കുടിയൻ മാത്രമാണയാൾ

''ജയസൂര്യ പഞ്ചഭൂതവും ചേർന്ന പ്രപഞ്ചം, വെള്ളം ഈ നൂറ്റാണ്ടിന്‍റെ ചിത്രം''

ജയസൂര്യയുടെ 'വെള്ളം' തിയറ്ററുകള്‍ നിറച്ച് ഒഴുകിക്കൊണ്ടിരിക്കുകയാണ്. മികച്ച അഭിപ്രായമാണ് ചിത്രത്തെക്കുറിച്ച്. വെള്ളത്തെയും ജയസൂര്യയെയും അഭിനന്ദിച്ചുകൊണ്ട് നിരവധി പേരാണ് സാമൂഹ്യ മാധ്യമങ്ങളില്‍ കുറിക്കുന്നത്. ജയസൂര്യ പഞ്ചഭൂതവും ചേർന്ന പ്രപഞ്ചമാണെന്ന് നടനും സംവിധായകനുമായ മധുപാല്‍ ഫേസ്ബുക്കില്‍ കുറിച്ചു.

ചില സിനിമകൾ സുഹൃത്തിനെ പോലെയാണ്, നല്ലൊരു വഴികാട്ടിയായിരിക്കും; ''വെള്ളം'' സിനിമയെ കുറിച്ച് ജയസൂര്യ
Also Read

ചില സിനിമകൾ സുഹൃത്തിനെ പോലെയാണ്, നല്ലൊരു വഴികാട്ടിയായിരിക്കും; ''വെള്ളം'' സിനിമയെ കുറിച്ച് ജയസൂര്യ

മധുപാലിന്‍റെ കുറിപ്പ്

ചില നിമിഷങ്ങൾ ജീവിതത്തിൽ ഓർക്കുവാനും മുന്നോട്ട് സഞ്ചരിക്കുവാനും പ്രേരണയാകും. ജീവിതത്തിൽ ഒരുവന്‍റെ വിജയം കണ്ണു നനയിക്കും. അത് സ്നേഹം കൊണ്ടും സന്തോഷം കൊണ്ടുമാവും. അവന്‍റെ കണ്ണിലെ വെളിച്ചമില്ലായ്മയും പിന്നെ ഉണ്ടാവുന്ന തെളിച്ചവും ആകാശത്തിലെ സൂര്യനെപ്പോലെ കാണും. അവൻ മനുഷ്യർക്ക് പ്രതീക്ഷയും പ്രത്യാശയുമാകും.

ജയസൂര്യ എന്ന അഭിനേതാവിന്‍റെ ഒരു ചിത്രം മാത്രമല്ല വെള്ളം. അത് എത്രയോ മദ്യപാനികളുടെ ജീവിതത്തിന്‍റെ നേർക്കാഴ്ചയാണ്. ജയസൂര്യ എന്ന താരത്തെ ഈ ചിത്രത്തിൽ കാണില്ല. വഴിയരികിൽ വീണ് കിടക്കുന്ന ബോധമില്ലാത്ത ഒരു മുഴുക്കുടിയൻ മാത്രമാണയാൾ. ഒരു നടൻ തന്നിലേക്ക് ഒരു കഥാപാത്രത്തെ മുഴുവനായി പ്രവേശിപ്പിക്കണമെങ്കിൽ ആ നടൻ അത്രമേൽ സത്യമുള്ളവനാകണം. കാഴ്ചയും അനുഭവവും ചേർന്ന പരകായപ്രവേശം. ജയസൂര്യയുടെ അഭിനയത്തിന്‍റെ സത്യമുള്ള മുഹൂർത്തങ്ങളാണ് വെള്ളം. ഒരു നടൻ വെള്ളം പോലെയാവണം എന്നു പറയാറുണ്ട്. ഏത് രൂപവും എടുത്തണിയുവാൻ പാകമായത് എന്ന അർത്ഥത്തിൽ. ജയസൂര്യ പഞ്ചഭൂതവും ചേർന്ന പ്രപഞ്ചമാണ്. വെള്ളം ഈ നൂറ്റാണ്ടിന്‍റെ ചിത്രമാണ്. അഭിനന്ദനങ്ങൾ. പ്രിയപ്പെട്ട പ്രജേഷിനും ജയസൂര്യയ്ക്കും.

ജയസൂര്യ...നിങ്ങള്‍ വെറുമൊരു നടനല്ല, ഭയങ്കരനായ നടനാണ്...
Also Read

ജയസൂര്യ...നിങ്ങള്‍ വെറുമൊരു നടനല്ല, ഭയങ്കരനായ നടനാണ്...