ഷൂട്ടിങ് പോലും തുടങ്ങാത്ത ചിത്രം ടെലിഗ്രാമിൽ : വ്യാജ പതിപ്പുകൾക്കെതിരെ ഒമർ ലുലു
പതിപ്പ് വ്യാജമാണെങ്കിലും മലയാള ചലച്ചിത്ര മേഖല ഇന്ന് നേരിടുന്ന ഏറ്റവും വലിയ ഭീഷണിയായി പൈറസി മാറുകയാണെന്ന് ഒമർ ലുലു ഫേസ്ബുക്കിൽ കുറിച്ചു

ഷൂട്ടിങ് പോലും തുടങ്ങാത്ത ഒമർ ലുലു ചിത്രം പവർസ്റ്റാർ ടെലിഗ്രാമിൽ. സംവിധായകൻ ഒമർ ലുലു തന്നെയാണ് വ്യാജ പതിപ്പിന്റെ സ്ക്രീൻ ഷോട്ട് ഫേസ്ബുക്കിൽ പങ്കുവെച്ചത്. പതിപ്പ് വ്യാജമാണെങ്കിലും മലയാള ചലച്ചിത്ര മേഖല ഇന്ന് നേരിടുന്ന ഏറ്റവും വലിയ ഭീഷണിയായി പൈറസി മാറുകയാണെന്ന് ഒമർ ലുലു ഫേസ്ബുക്കിൽ കുറിച്ചു. ബാബു ആന്റണി നായകനാകുന്ന പവർസ്റ്റാർ എന്ന ചിത്രത്തിന്റെ ചിത്രീകരണം ആരംഭിക്കാനിരിക്കുന്നതേയുള്ളൂ.
ഒമർ ലുലുവിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം
ഷൂട്ടിംഗ് പോലും തുടങ്ങാത്ത പവർസ്റ്റാർ ടെലിഗ്രാമിൽ സംഭവം ഫെയ്കാണെങ്കിലും ഇന്ന് സിനിമാ ലോകം നേരിടുന്ന ഏറ്റവും വലിയ വെല്ലവിളിയാണ് ടെലിഗ്രാം പൈറസി.OTTക്ക് വേണ്ടി ചിത്രീകരിച്ച മലയാള സിനിമകൾ പോലും OTT platform വാങ്ങുന്നില്ല കാരണം മലയാളികൾ OTTയിൽ റിലീസ് കഴിഞ്ഞാൽ അപ്പോൾ തന്നെ ടെലിഗ്രാമിൽ നിന്ന് ഡൗൺലോഡ് ചെയ്ത് പൈറയ്റ്റ് കോപ്പി കാണുന്നത് മൂലം OTTക്ക് നഷ്ടമുണ്ടാക്കുന്നു.
അത്കൊണ്ട് വർഷത്തിൽ പത്ത് മലയാള സിനിമ മതി എന്ന തീരുമാനത്തിൽ എത്തിരിക്കുന്നു പ്രമുഖ OTT കമ്പനികൾ.ചങ്ക്സ് സിനിമ ഇറങ്ങി മൂന്നാം നാൾ ടെലിഗ്രാമിലൂടെയാണ് തീയറ്റർ കോപ്പി വ്യാപകമായി പ്രചരിച്ചത് അവരെ അറസ്റ്റ് ചെയ്തു ഇപ്പോൾ കേസിന്റെ അവസാന ഘട്ടത്തിലാണ്.അത് ചെയ്ത യുവാക്കൾ കേസ് അവസാനിപ്പിക്കണം അവരുടെ വിദേശ യാത്ര അടക്കം പലതും നഷ്ടപ്പെട്ടു എന്നും അന്നത്തെ എടുത്തു ചാട്ടത്തിൽ സംഭവിച്ച തൈറ്റാണെന്ന് പറഞ്ഞൂ.പൈറസി നിയമത്തിനു ഫാസ്റ്റ് സെൽ വേണം സാധാരണ കേസ് പോലെ ഒന്നല്ല പൈറസി കേസുകൾ.ടെലിഗ്രാമിൽ അപ്പ്ലോഡ് ചെയ്തിട്ട് നിങ്ങൾക്ക് ഒന്നും കിട്ടുന്നില്ലെനറിയാം പിന്നെ എന്തിനാ ഈ പണിക്ക് നിൽക്കുന്നത് ?