ആരാധകരുടെ ആശങ്കകള്‍ക്ക് വിരാമം; മമ്മൂട്ടിയുടെ ദി പ്രീസ്റ്റ് റിലീസ് തിയതി പ്രഖ്യാപിച്ചു
ഫെബ്രുവരി നാലിന് സിനിമ റിലീസ് ചെയ്യുമെന്നായിരുന്നു നേരത്തെ പ്രഖ്യാപിച്ചത്

കോവിഡ് പ്രതിസന്ധികള്‍ക്ക് ശേഷം പുറത്തിറങ്ങുന്ന മമ്മൂട്ടിയുടെ ആദ്യ ചിത്രം ദി പ്രീസ്റ്റിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു. മാർച്ച് 4നാണ് സിനിമ റിലീസ് ചെയ്യുക. കോവിഡ് വര്‍ധിക്കുന്ന സാഹചര്യത്തില്‍ തിയറ്ററുകളില്‍ ആള് കുറയാനുള്ള സാധ്യത കണക്കിലെടുത്ത് ചിത്രത്തിന്റെ റിലീസ് തിയതി നേരത്തെ മാറ്റിയിരുന്നു. ഫെബ്രുവരി നാലിന് സിനിമ റിലീസ് ചെയ്യുമെന്നായിരുന്നു നേരത്തെ പ്രഖ്യാപിച്ചത്.

ജോഫിൻ ടി ചാക്കോയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മഞ്ജു വാര്യര്‍ ആണ് പ്രീസ്റ്റില്‍ നായികയാകുന്നത്. ഇതാദ്യമായാണ് ഒരു മമ്മൂട്ടി ചിത്രത്തില്‍ മഞ്ജു വാര്യര്‍ നായികയായി എത്തുന്നത്. കരുത്തുറ്റ കഥാപാത്രം തന്നെയാകും ചിത്രത്തില്‍ മഞ്ജു വാര്യരുടേത്. രാഹുല്‍ രാജ് ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്.