LiveTV

Live

Entertainment

അമ്മക്ക് കൊച്ചിയിൽ ആസ്ഥാന മന്ദിരം; മമ്മൂട്ടിയും മോഹൻലാലും ചേർന്ന് ഉദ്‌ഘാടനം ചെയ്യും

കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടത്തുന്ന ചടങ്ങിൽ നൂറു പേർക്ക് മാത്രമാകും പ്രവേശനം

അമ്മക്ക് കൊച്ചിയിൽ ആസ്ഥാന മന്ദിരം; മമ്മൂട്ടിയും മോഹൻലാലും ചേർന്ന് ഉദ്‌ഘാടനം ചെയ്യും

മലയാളത്തിലെ ചലച്ചിത്ര അഭിനേതാക്കളുടെ സംഘടനയായ അമ്മയുടെ ആസ്ഥാന മന്ദിരം ഫെബ്രുവരി ആറിന് ഉദ്‌ഘാടനം ചെയ്യും. കലൂർ ദേശാഭിമാനി റോഡിലുള്ള മൂന്ന് നിലകളുള്ള ആസ്ഥാന ഓഫീസ് മന്ദിരത്തിന്റെ ഉദ്‌ഘാടനം മമ്മൂട്ടിയും മോഹൻലാലും ചേർന്ന് നിർവ്വഹിക്കും. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടത്തുന്ന ചടങ്ങിൽ നൂറു പേർക്ക് മാത്രമാകും പ്രവേശനം.

അമ്മക്ക് കൊച്ചിയിൽ ആസ്ഥാന മന്ദിരം; മമ്മൂട്ടിയും മോഹൻലാലും ചേർന്ന് ഉദ്‌ഘാടനം ചെയ്യും

2019 നവംബർ 20 നാണു ഓഫിസിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചത്. 2020 ഒക്ടോബറിലാണ് ഉദ്‌ഘാടനം നിശ്ചയിച്ചിരുന്നതെങ്കിലും കോവിഡ് ഭീതിയിലാണ് ചടങ്ങ് ഫെബ്രുവരിയിലേക്ക് മാറ്റിവെച്ചത്. സംഘടനയുടെ ജനറല്‍ ബോഡി ഒഴികെയുള്ള യോഗങ്ങള്‍ക്ക് ഇനി വേദിയാവുക പുതിയ ആസ്ഥാന മന്ദിരം ആയിരിക്കും.