LiveTV

Live

Entertainment

പ്രശസ്ത ഗായകന്‍ സോമദാസ് ചാത്തന്നൂര്‍ അന്തരിച്ചു

ഐഡിയ സ്റ്റാർ സിംഗറിലൂടെ പ്രശസ്തനായ ഇദ്ദേഹം ബിഗ് ബോസ് മത്സരാർത്ഥി കൂടിയായിരുന്നു

പ്രശസ്ത ഗായകന്‍ സോമദാസ് ചാത്തന്നൂര്‍ അന്തരിച്ചു

പ്രശസ്ത ഗായകന്‍ സോമദാസ് ചാത്തന്നൂർ അന്തരിച്ചു. കൊല്ലം പാരിപ്പള്ളി മെഡിക്കൽ കോളേജിൽ കോവിഡ് ബാധയെ തുടർന്ന് ചികിത്സയിലായിരുന്നു. ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിന് ശേഷം പിന്നീട് വൃക്കയ്ക്കും രോഗബാധ കണ്ടെത്തി ചികിൽസ തുടങ്ങി. കഴിഞ്ഞ ദിവസമാണ് ഇദ്ദേഹം കോവിഡ് മുക്തനായത്. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. 42 വയസായിരുന്നു.

ഐഡിയ സ്റ്റാർ സിംഗറിലൂടെ പ്രശസ്തനായ ഇദ്ദേഹം ബിഗ് ബോസ് മത്സരാർത്ഥി കൂടിയായിരുന്നു. നിരവധി ഗാനമേള വേദികളിലും പിന്നണി ഗാനരംഗത്തും സജീവമായിരുന്നു സോമദാസ്. കൊല്ലം ജില്ലയിലെ ചാത്തന്നൂർ സ്വദേശിയാണ്. ഭാര്യയും നാല് പെൺമക്കളും ഉണ്ട്. സംസ്കാരം ഇന്ന് പകൽ 11.30ന് ചാത്തന്നൂരിലെ വീട്ടുവളപ്പിൽ നടക്കും.