സംവിധായകൻ ഷങ്കറിനെതിരേ ജാമ്യമില്ലാ വാറണ്ട്
തന്റെ കഥയായ ജിഗൂബയാണ് ഷങ്കര്‍ യന്തിരനാക്കിയത് എന്നാണ് അറൂര്‍ പരാതിയില്‍ പറയുന്നത്

തമിഴ് സൂപ്പർ സംവിധായകൻ ഷങ്കറിനെതിരേ ജാമ്യമില്ലാ വാറണ്ട്. ഷങ്കര്‍ സംവിധാനം ചെയ്ത് യെന്തിരൻ സിനിമയുടെ കഥ മോഷ്ടിച്ചതാണെന്ന കേസിലാണ് ചെന്നൈ എഗ്മോർ മജിസ്ട്രേറ്റ് കോടതിയുടെ നടപടി.
എഴുത്തുകാരൻ തമിഴ്നാടനാണ് എഗ്മോർ കോടതിയിൽ പരാതി നൽകിയിരുന്നത്. തന്റെ കഥയായ ജിഗൂബയാണ് ഷങ്കര്‍ യന്തിരനാക്കിയത് എന്നാണ് അറൂര്‍ പരാതിയില്‍ പറയുന്നത്. 1996ല്‍ ആണ് അറൂറിന്റെ കഥ പുറത്തിറങ്ങിയത്. 2010ലാണ് യന്തിരന് സിനിമ പുറത്തിറങ്ങിയത്. സൂപ്പർ താരം രജനികാന്തും ഐശ്വര്യ റായിയുമായിരുന്നു ചിത്രത്തിലെ പ്രധാന താരങ്ങൾ. അന്ന് കൊടുത്ത കേസായിരുന്നു. പത്ത് വര്‍ഷമായിട്ടും ഷങ്കര്‍ കോടതിയില്‍ ഹാജരായിരുനന്നില്ല. ഇതോടെയാണ് ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചിരിക്കുന്നത്.