LiveTV

Live

Entertainment

ജാതി സംഘര്‍ഷം പ്രമേയമാക്കി വീണ്ടും മാരി ശെല്‍വരാജ്; 'കര്‍ണന്‍' റിലീസ് തിയതി പ്രഖ്യാപിച്ചു

1991ല്‍ തമിഴ്നാട് കൊടിയന്‍കുളത്ത് നടന്ന ജാതി സംഘര്‍ഷമാണ് കര്‍ണന്‍റെ പ്രമേയമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ജാതി സംഘര്‍ഷം പ്രമേയമാക്കി വീണ്ടും മാരി ശെല്‍വരാജ്; 'കര്‍ണന്‍' റിലീസ് തിയതി പ്രഖ്യാപിച്ചു

പരിയേറും പെരുമാളിന് ശേഷം മാരി ശെൽവരാജ് സംവിധാനം ചെയ്ത കര്‍ണന്‍ സിനിമയുടെ റിലീസ് തിയതി പ്രഖ്യാപിച്ചു. ധനുഷ്, രജിഷ വിജയൻ, ലാൽ, യോഗി ബാബു എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തുന്ന കര്‍ണന്‍ ഏപ്രിലില്‍ റിലീസ് ചെയ്യും. 1991ല്‍ തമിഴ്നാട് കൊടിയന്‍കുളത്ത് നടന്ന ജാതി സംഘര്‍ഷമാണ് കര്‍ണന്‍റെ പ്രമേയമെന്നാണ് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ ഡിസംബറില്‍ കര്‍ണന്‍റെ ചിത്രീകരണം പൂര്‍ത്തിയായിരുന്നു. കലൈപുലി എസ് തനുവാണ് ചിത്രം നിര്‍മ്മിക്കുന്നത്. സംഗീത സംവിധായകന്‍ സന്തോഷ് നാരായണന്‍ അടക്കമുള്ളവര്‍ കര്‍ണനെ അഭിനന്ദിച്ച് രംഗത്തുവന്നിരുന്നു.

ആദിത്യവര്‍മ്മയിലൂടെ വെള്ളിത്തിരയിലെത്തിയ ധ്രുവ് വിക്രമുമൊന്നിച്ചാണ് മാരി ശെല്‍വരാജിന്‍റെ അടുത്ത സിനിമ. സ്പൊര്‍ട്സ് വിഭാഗത്തില്‍ വരുന്ന ചിത്രം പാ രഞ്ജിത്താണ് നിര്‍മ്മിക്കുന്നത്.

ധ്രുവ് കബഡി താരമായാണ് ചിത്രത്തില്‍ വരിക. അതെ സമയം ചിത്രവുമായി ബന്ധപ്പെട്ട ഒരു ഔദ്യോഗിക പ്രഖ്യാപനവും പുറത്തുവന്നിട്ടില്ല.