LiveTV

Live

Entertainment

സെക്കന്റ് ഷോ ഇല്ല; മമ്മൂട്ടി ചിത്രം ദ പ്രീസ്റ്റിന്റെ റിലീസ് വൈകും

ഇതാദ്യമായാണ് ഒരു മമ്മൂട്ടി ചിത്രത്തില്‍ മഞ്‍ജു വാര്യര്‍ നായികയായി എത്തുന്നത്

സെക്കന്റ് ഷോ ഇല്ല; മമ്മൂട്ടി ചിത്രം ദ പ്രീസ്റ്റിന്റെ റിലീസ് വൈകും

മമ്മൂട്ടി ചിത്രം ദ പ്രീസ്റ്റിന്റെ റിലീസ് വൈകും. സെക്കന്റ് ഷോ ഇല്ലാത്ത സാഹചര്യത്തില്‍ സിനിമ റിലീസ് ചെയ്താല്‍ തിരിച്ചടിയാകുമെന്ന വിലയിരുത്തലിനെ തുടര്‍ന്നാണ് റിലീസ് മാറ്റാന്‍ നിര്‍മാതാക്കള്‍ തീരുമാനിച്ചത്. കോവിഡ് വര്‍ധിക്കുന്ന സാഹചര്യത്തില്‍ തിയറ്ററുകളില്‍ ആള് കുറയാനുള്ള സാധ്യത കൂടി കണക്കിലെടുത്താണ് റിലീസില്‍ നിന്ന് നിര്‍മാതാക്കള്‍ പിന്‍മാറിയത്. ഫെബ്രുവരി നാലിന് സിനിമ റിലീസ് ചെയ്യുമെന്നായിരുന്നു നേരത്തെ പ്രഖ്യാപിച്ചത്.

സെക്കന്റ് ഷോ ഇല്ല; മമ്മൂട്ടി ചിത്രം ദ പ്രീസ്റ്റിന്റെ റിലീസ് വൈകും

ജോഫിൻ ടി ചാക്കോയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മഞ്‍ജു വാര്യര്‍ ആണ് ദ പ്രീസ്റ്റില്‍ നായികയാകുന്നത്. ഇതാദ്യമായാണ് ഒരു മമ്മൂട്ടി ചിത്രത്തില്‍ മഞ്‍ജു വാര്യര്‍ നായികയായി എത്തുന്നത്. കരുത്തുറ്റ കഥാപാത്രം തന്നെയാകും ചിത്രത്തില്‍ മഞ്‍ജു വാര്യര്‍ക്കും. രാഹുല്‍ രാജ് ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്.