LiveTV

Live

Entertainment

'ഏതൊരു കഥക്കും മൂന്നു വശങ്ങൾ'; ഗോഡ്സെയെ പിന്തുണച്ച് കങ്കണ

പാഠപുസ്തകങ്ങള്‍ പക്ഷപാതപരമായി തയ്യാറാക്കിയത് കൊണ്ടാണ് ഗോഡ്സെ തെറ്റുകാരനായതെന്ന വാദമാണ് കങ്കണ കുറിപ്പില്‍ ഉന്നയിക്കുന്നത്.

'ഏതൊരു കഥക്കും മൂന്നു വശങ്ങൾ'; ഗോഡ്സെയെ പിന്തുണച്ച് കങ്കണ

ഗാന്ധിയുടെ 73ാം രക്തസാക്ഷിത്വ ദിനത്തില്‍ ഗാന്ധി ഘാതകനായ ഹിന്ദുത്വവാദി നാഥുറാം വിനായക് ഗോഡ്‌സെയെ പിന്തുണച്ച് ബോളിവുഡ് നടി കങ്കണ റണാവത്ത്. എല്ലാ കഥകൾക്കും മൂന്ന് വശങ്ങൾ കാണുമെന്ന് പറഞ്ഞുള്ള കുറിപ്പില്‍ ഗാന്ധി ഘാതകനായ ഗോഡ്സെ നിരപരാധിയാണെന്ന് പരോക്ഷമായി പറയുകയാണ്. പാഠപുസ്തകങ്ങള്‍ പക്ഷപാതപരമായി തയ്യാറാക്കിയത് കൊണ്ടാണ് ഗോഡ്സെ തെറ്റുകാരനായതെന്ന വാദമാണ് കങ്കണ കുറിപ്പില്‍ ഉന്നയിക്കുന്നത്.

'അടിയന്തരാവസ്ഥ, ഓപ്പറേഷൻ ബ്ലൂ സ്റ്റാർ'; ഇന്ദിരാഗാന്ധിയായി കങ്കണ എത്തുന്നു
Also Read

'അടിയന്തരാവസ്ഥ, ഓപ്പറേഷൻ ബ്ലൂ സ്റ്റാർ'; ഇന്ദിരാഗാന്ധിയായി കങ്കണ എത്തുന്നു

‘ഏതൊരു കഥയ്ക്കും മൂന്നു വശങ്ങൾ ഉണ്ട്. നിന്‍റേത്, എന്‍റേത്, പിന്നെ സത്യവും. നല്ല ഒരു കഥാകാരൻ ഒരിക്കലും പക്ഷപാതിത്വം‌ കാണിക്കുകയോ വസ്തുതകൾ മറച്ചുവെയ്ക്കാൻ ശ്രമിക്കുകയോ ഇല്ല. അതുകൊണ്ടാണ് നമ്മുടെ പാഠപുസ്തകങ്ങൾ മോശമാവുന്നത്. അതിൽ മുഴുവൻ ആവശ്യമില്ലാത്ത വിശദീകരണങ്ങൾ മാത്രം’ കങ്കണ ഫേസ്ബുക്കില്‍ കുറിച്ചു. നാഥുറാം ഗോഡ്സെ എന്ന ഹാഷ്ടാഗോടെയാണ് കങ്കണ പോസ്റ്റ് ചെയ്തത്. ഗോഡ്സെയുടെ ചിത്രങ്ങളും കങ്കണ പങ്കുവെച്ചു. കങ്കണയുടെ പോസ്റ്റിനെ അനുകൂലിച്ചും വിമര്‍ശിച്ചും നിരവധി പേരാണ് രംഗത്തുവന്നിട്ടുള്ളത്.

Every story has three sides to it, yours, mine and the truth .... A good story teller neither commits nor conceals... and that’s why our text books suck ... full of exposition #NathuramGodse

Posted by Kangana Ranaut on Saturday, January 30, 2021

നേരത്തെയും കങ്കണ നിരവധി വിഷയങ്ങളില്‍ ബി.ജെ.പി, സംഘപരിവാര്‍ അനുകൂല നിലപാട് സ്വീകരിച്ചിരുന്നു. ഏറ്റവുമൊടുവില്‍ കര്‍ഷക സമരത്തിനെതിരെയാണ് താരം സമൂഹ മാധ്യമങ്ങളില്‍ രംഗത്തുവന്നത്.

കര്‍ഷക സമരത്തിനെതിരെ കങ്കണ; ‘ഷാഹിന്‍ ബാഗ് ദാദി 100 രൂപ കൊടുത്താല്‍ ഏത് സമരത്തിലും പോകും’, അപമാനിക്കുന്ന ട്വീറ്റ്‍ വിവാദമായതോടെ പിന്‍വലിച്ചു
Also Read

കര്‍ഷക സമരത്തിനെതിരെ കങ്കണ; ‘ഷാഹിന്‍ ബാഗ് ദാദി 100 രൂപ കൊടുത്താല്‍ ഏത് സമരത്തിലും പോകും’, അപമാനിക്കുന്ന ട്വീറ്റ്‍ വിവാദമായതോടെ പിന്‍വലിച്ചു