'ഗോഡ്സെ ഭീരു, തീവ്രവാദി, ആര്.എസ്.എസ് പരാജിതന്'; ഗാന്ധി രക്തസാക്ഷിത്വ ദിനത്തില്‍ നടന് സിദ്ധാര്‍ത്ഥ്
'ഗോഡ്സെയുടെ ഓര്‍മ്മകളും പേരും ഇന്ത്യക്കാര്‍ക്ക് എന്നും നാണക്കേട് ഉണ്ടാക്കട്ടെ. ഗാന്ധി ഒരിക്കലും മരിക്കുന്നില്ല'

ഗാന്ധിയുടെ 73ാം രക്തസാക്ഷിത്വ ദിനത്തില്‍ ഗാന്ധി ഘാതകനായ ഹിന്ദുത്വവാദി നാഥുറാം വിനായക് ഗോഡ്സെക്കെതിരെ രൂക്ഷ വിമര്‍ശനവുമായി നടന് സിദ്ധാര്‍ത്ഥ്. ഗോഡ്സെ ഒരു ഭീരുവും തീവ്രവാദിയും ആര്.എസ്.എസുകാരനായ പരാജിതനും കൊലപാതകിയുമാണെന്ന് പറഞ്ഞ സിദ്ധാര്‍ത്ഥ് അയാളുടെ ഓര്‍മ്മകളും പേരും ഇന്ത്യക്കാര്‍ക്ക് എന്നും നാണക്കേട് ഉണ്ടാക്കട്ടെയെന്നും കുറിച്ചു. ഗാന്ധിജി അമർ രഹേ എന്ന് പറഞ്ഞാണ് കുറിപ്പ് അവസാനിപ്പിക്കുന്നത്. ട്വിറ്ററിലാണ് സിദ്ധാര്‍ത്ഥ് ഗോഡ്സെക്കെതിരെ ആഞ്ഞടിച്ചത്. ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത ട്വീറ്റ് പിന്നീട് പേജില്‍ പിന് ചെയ്ത് വെക്കുകയും ചെയ്തു.
നടന് സിദ്ധാര്‍ത്ഥിന്റെ ട്വീറ്റ്:
നാഥുറാം ഗോഡ്സെ ഒരു ഭീരുവും, തീവ്രവാദിയും, ആര്.എസ്.എസുകാരനായ പരാജിതനും കൊലപാതകിയുമാണ്. അയാളുടെ ഓര്‍മ്മകളും പേരും ഇന്ത്യക്കാര്‍ക്ക് എന്നും നാണക്കേട് ഉണ്ടാക്കട്ടെ. ഗാന്ധി ഒരിക്കലും മരിക്കുന്നില്ല.
1948 ജനുവരി 30 ആം തിയതിയാണ് നാഥൂറാം വിനായക് ഗോഡ്സെ എന്ന ഹിന്ദുത്വവാദി ഗാന്ധിയെ വധിക്കുന്നത്. വൈകീട്ട് 5.17 നു ഡൽഹിയിലെ ബിർളാ ഹൗസിൽ നിന്നും പ്രാർത്ഥനക്കായി അനുചരരോടൊപ്പം പുറത്തേക്കു വന്ന ഗാന്ധിക്ക് നേരെ ഗോഡ്സെ നിറയൊഴിക്കുകയായിരുന്നു. ഗാന്ധിയുടെ നെഞ്ചിലേക്ക് മൂന്നു തവണയാണ് ഗോഡ്സെ നിറയൊഴിച്ചത്. ഗുരുതരമായി പരുക്കേറ്റ ഗാന്ധിയെ പിന്നീട് ബിർളാ ഹൗസിലേക്കു മാറ്റിയെങ്കിലും, അൽപസമയത്തിനകം മരണപ്പെട്ടു. 1949 നവംബർ എട്ടാം തീയതി ഗോഡ്സേയെ വധശിക്ഷക്കു വിധിച്ചു.