LiveTV

Live

Entertainment

മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം പി.കെ റോസിയുടെ പേരില്‍ നല്‍കണം; കനി കുസൃതി

തനിക്ക് ലഭിച്ച സംസ്ഥാന പുരസ്കാരം പി.കെ റോസിക്ക് സമര്‍പ്പിക്കുന്നതായി കനി കുസൃതി നേരത്തെ പ്രഖ്യാപിച്ചിരുന്നു.

മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം പി.കെ റോസിയുടെ പേരില്‍ നല്‍കണം; കനി കുസൃതി

മികച്ച നടിക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം മലയാളത്തിന്‍റെ ആദ്യത്തെ നടി പി.കെ റോസിയുടെ പേരില്‍ നാമകരണം ചെയ്യണമെന്ന് നടി കനി കുസൃതി. മികച്ച നടിക്കുള്ള 50ആമത് കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം തിരുവനന്തപുരത്ത് വെച്ച് സ്വീകരിക്കവെയാണ് കനി കുസൃതി പുരസ്കാരത്തിന്‍റെ പേര് മാറ്റം ആവശ്യപ്പെട്ടത്. തനിക്ക് ലഭിച്ച സംസ്ഥാന പുരസ്കാരം പി.കെ റോസിക്ക് സമര്‍പ്പിക്കുന്നതായി കനി കുസൃതി നേരത്തെ പ്രഖ്യാപിച്ചിരുന്നു.

'ആദ്യ നായിക പി.കെ റോസിയെ ആട്ടിപ്പായിച്ച നാടാണ്,  പുരസ്‌കാരം അവർക്ക് സമർപ്പിക്കുന്നു'; സംസ്ഥാന ചലച്ചിത്ര പുരസ്‌കാര നേട്ടത്തിൽ കനി കുസൃതി
Also Read

'ആദ്യ നായിക പി.കെ റോസിയെ ആട്ടിപ്പായിച്ച നാടാണ്, പുരസ്‌കാരം അവർക്ക് സമർപ്പിക്കുന്നു'; സംസ്ഥാന ചലച്ചിത്ര പുരസ്‌കാര നേട്ടത്തിൽ കനി കുസൃതി

സജിന്‍ ബാബു സംവിധാനം ചെയ്ത ബിരിയാണിയിലൂടെയാണ് കനി കുസൃതിക്ക് മികച്ച നടിക്കുള്ള സംസ്ഥാന പുരസ്കാരം ലഭിച്ചത്. ഇതിന് മുമ്പ് 2-മത് മോസ്‌കോ ഫിലിം ഫെസ്റ്റിവലിലും ബിരിയാണിയിലെ അഭിനയമികവിന് കനി കുസൃതിയെ മികച്ച നടിയായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു.

മലയാളത്തിലെ മികച്ച ചിത്രമായി റഹ്മാന്‍ ബ്രദേഴ്സ് സംവിധാനം ചെയ്ത വാസന്തിയാണ് പുരസ്കാര നേട്ടത്തിന് അര്‍ഹമായത്. സുരാജ് വെഞ്ഞാറമൂടിന് മികച്ച നടനുള്ള പുരസ്കാരം ലഭിച്ചു. ജല്ലിക്കെട്ട് ഒരുക്കിയ ലിജോ ജോസ് പെല്ലിശ്ശേരി ആണ് മികച്ച സംവിധായകന്‍. പുരസ്കാര ജേതാക്കള്‍ക്ക് എല്ലാവര്‍ക്കും തന്നെ ഇന്ന് അവാർഡ് വിതരണം ചെയ്തു. ടെലിവിഷൻ രംഗത്തെ സമഗ്ര സംഭാവനയ്ക്ക് പുതിയ അവാർഡ് നൽകാൻ സർക്കാർ തീരുമാനിച്ചു. രണ്ട് ലക്ഷം രൂപയും ശില്പവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്കാരം. പുതിയ അവാര്‍ഡ് അടുത്ത വർഷം മുതൽ നൽകി തുടങ്ങും.

'നിലപാട് പറഞ്ഞാല്‍ നഷ്ടപ്പെടുന്ന അവസരങ്ങള്‍ പോകട്ടെ'; പാര്‍വതിയോടും അക്രമിക്കപ്പെട്ട നടിയോടും ഐക്യദാര്‍ഢ്യം; നടി കനി കുസൃതി
Also Read

'നിലപാട് പറഞ്ഞാല്‍ നഷ്ടപ്പെടുന്ന അവസരങ്ങള്‍ പോകട്ടെ'; പാര്‍വതിയോടും അക്രമിക്കപ്പെട്ട നടിയോടും ഐക്യദാര്‍ഢ്യം; നടി കനി കുസൃതി