LiveTV

Live

Entertainment

'വെണ്ണിലാ' ആയി സായ് പല്ലവി; വിരാട പർവ്വത്തിന്റെ പോസ്റ്റർ സമൂഹ മാധ്യമങ്ങളിൽ തരംഗം

വിരാട പർവ്വം ഏപ്രിൽ 30ന് തിയറ്ററുകളിലെത്തും

'വെണ്ണിലാ' ആയി സായ് പല്ലവി; വിരാട പർവ്വത്തിന്റെ പോസ്റ്റർ
സമൂഹ മാധ്യമങ്ങളിൽ തരംഗം

സായ് പല്ലവി നായികയാവുന്ന തെലുങ്ക് ചിത്രം വിരാട പർവ്വത്തിൻറെ പുതിയ പോസ്റ്റർ സമൂഹ മാധ്യമങ്ങളിൽ തരംഗമാകുന്നു. ബാഹുബലിയിലെ വില്ലൻ കഥാപാത്രമായി തിളങ്ങിയ റാണ ദഗ്ഗുബട്ടിയുടെ കഥാപാത്രത്തിന്റെ സഹോദരിയായാണ് സായ് പല്ലവി സിനിമയിൽ എത്തുന്നത്. റാണ ദഗ്ഗുബട്ടി തന്നെയാണ് പോസ്റ്റർ പുറത്തുവിട്ടത്.

പുതിയ പോസ്റ്റ്‌റിനോടൊപ്പം സായ്‌യുടെ സിനിമയിലെ പേരും വെളിപ്പെടുത്തി. വെണ്ണിലാ എന്ന കഥാപാത്രമായാണ് സായ് സിനിമയിലെത്തുന്നത്. വിരാട പർവ്വം ഏപ്രിൽ 30ന് തീയറ്ററുകളിലെത്തുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്.

'വെണ്ണിലാ' ആയി സായ് പല്ലവി; വിരാട പർവ്വത്തിന്റെ പോസ്റ്റർ
സമൂഹ മാധ്യമങ്ങളിൽ തരംഗം

തെലുങ്ക് സംവിധായകനായ വേണു ഉഡുഗുല സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നവീൻ ചന്ദ്ര, സറീന വഹാബ്, ഈശ്വരി റാവു, സായ് ചന്ദ് എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

'വെണ്ണിലാ' ആയി സായ് പല്ലവി; വിരാട പർവ്വത്തിന്റെ പോസ്റ്റർ
സമൂഹ മാധ്യമങ്ങളിൽ തരംഗം