LiveTV

Live

Entertainment

മേജർ സന്ദീപ് ഉണ്ണികൃഷ്ണന്റെ ജീവിത കഥ പറയുന്ന 'മേജർ' ജൂലായ് രണ്ടിന് തിയറ്ററുകളിലെത്തും

ചിത്രത്തിൽ അദ്‌വി ശേഷാണ് സന്ദീപ് ഉണ്ണികൃഷ്ണന്റെ വേഷത്തിലെത്തുന്നത്

മേജർ സന്ദീപ് ഉണ്ണികൃഷ്ണന്റെ ജീവിത കഥ പറയുന്ന 'മേജർ' ജൂലായ് രണ്ടിന് തിയറ്ററുകളിലെത്തും

2008ലെ മുംബൈ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട മലയാളിയായ സൈനികൻ സന്ദീപ് ഉണ്ണികൃഷ്ണന്റെ ജീവിതകഥ പറയുന്ന ചിത്രം 'മേജർ' ജൂലായ് രണ്ടിന് തിയറ്ററുകളിലെത്തും. ചിത്രത്തിന്റെ നിർമാതാവും തെലുങ്ക് സൂപ്പർ താരവുമായ മഹേഷ് ബാബു ട്വിറ്ററിലൂടെയാണ് റിലിസ് തിയതി പുറത്തുവിട്ടത്.

ശശികിരൺ ടിക്ക സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അദ്‌വി ശേഷാണ് സന്ദീപ് ഉണ്ണികൃഷ്ണന്റെ വേഷത്തിലെത്തുന്നത്. കഴിഞ്ഞ നവംബറിൽ മഹേഷ് ബാബു ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടിരുന്നു. മഹേഷ് ബാബുവിന്റെ ഉടമസ്ഥതയിലുള്ള ജി.മഹേഷ് ബാബു എന്റർടെയ്ൻമെന്റ്സും സോണി പിക്‌ചേഴ്‌സ് ഇന്റർനാഷണൽ പ്രൊഡക്ഷൻസും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.

മേജർ സന്ദീപ് ഉണ്ണികൃഷ്ണന്റെ ജീവിത കഥ പറയുന്ന 'മേജർ' ജൂലായ് രണ്ടിന് തിയറ്ററുകളിലെത്തും

ശോഭിത ധൂലിപാല, സെയ് മഞ്ജരേക്കർ, പ്രകാശ് രാജ്, രേവതി എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 2008ലെ ഭീകരാക്രമണത്തിനിടെ 14 സിവിലിയന്മാരെ രക്ഷിച്ച എൻ.എസ്.ജി കമാൻഡോയാണ് മേജർ ഉണ്ണികൃഷ്ണൻ. പരിക്കു പറ്റിയ സൈനികനെ രക്ഷിക്കുന്നതിനിടെയായിരുന്നു ഉണ്ണികൃഷ്ണൻ വെടിയേറ്റു മരിച്ചത്.