LiveTV

Live

Entertainment

ഗംഭീര മേക്ക് ഓവറില്‍ ബിജു മേനോന്‍റെ വേഷപ്പകര്‍ച്ച; ആര്‍ക്കറിയാം ക്യാറക്ടര്‍ പോസ്റ്റര്‍ പുറത്ത്

പാർവതിയുടെ കഥാപാത്രത്തിന്റെ അച്ഛനായാണ് ബിജു മേനോൻ വേഷമിടുന്നത്

ഗംഭീര മേക്ക് ഓവറില്‍ ബിജു മേനോന്‍റെ വേഷപ്പകര്‍ച്ച; ആര്‍ക്കറിയാം ക്യാറക്ടര്‍ പോസ്റ്റര്‍ പുറത്ത്

ഛായാഗ്രാഹനായ സാനു ജോൺ വർഗീസ് ആദ്യമായി സംവിധാനം ചെയ്യുന്ന 'ആർക്കറിയാം' എന്ന ചിത്രത്തിലെ ബിജു മേനോന്റെ ക്യാരക്ടർ പോസ്റ്റർ സാമൂഹ്യ മാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നു. ​ഗംഭീര മേക്ക് ഓവറാണ് ചിത്രത്തിനായി താരം നടത്തിയിരിക്കുന്നത്. മുഖത്ത് ചുളിവുകൾ വീണ, മുടിയും മീശയും നരച്ച ഒരു എഴുപത്തിരണ്ടുകാരനായ ഇട്ടിയവറ എന്ന കഥാപാത്രമായാണ് ബിജു മേനോൻ ചിത്രത്തിലെത്തുന്നത്.

പാർവതി തിരുവോത്താണ് ചിത്രത്തിലെ നായിക. പാർവതിയുടെ കഥാപാത്രത്തിന്റെ അച്ഛനായാണ് ബിജു മേനോൻ വേഷമിടുന്നത്. ഷറഫുദ്ദീനാണ് ചിത്രത്തിൽ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. കോവിഡ് കാലം പശ്ചാത്തലമാക്കുന്ന ചിത്രത്തിന്‍റെ രചന നിര്‍വഹിച്ചിരിക്കുന്നത് സംവിധായകന്‍ സാനു ജോര്‍ജ്, രാജേഷ് രവി, അരുണ്‍ ജനാര്‍ദ്ദനന്‍ എന്നിവര്‍ ചേര്‍ന്നത്. മൂൺഷോട്ട് എൻറർടെയ്‍ൻമെൻറ്സിൻറെയും ഒപിഎം ഡ്രീമിൽ സിനിമാസിൻറെയും ബാനറുകളിൽ സന്തോഷ് ടി കുരുവിളയും ആഷിഖ് അബുവും ചേർന്നാണ് ചിത്രം നിർമിക്കുന്നത്.

#Aarkkariyam

Posted by Biju Menon on Thursday, January 28, 2021