LiveTV

Live

Entertainment

ആന്‍ഡ്രോയിഡ് കുഞ്ഞപ്പന്‍റെ തമിഴ് പതിപ്പിന് പേരിട്ടു; 'ഗൂഗിള്‍ കുട്ടപ്പ' ഷൂട്ടിങ് ഉടന്‍ ആരംഭിക്കും

സുരാജിന്‍റെ കഥാപാത്രം തമിഴില്‍ അവതരിപ്പിക്കുന്നത് സംവിധായകന്‍ കൂടിയായ കെ.എസ് രവികുമാറാണ്

ആന്‍ഡ്രോയിഡ് കുഞ്ഞപ്പന്‍റെ തമിഴ് പതിപ്പിന് പേരിട്ടു; 'ഗൂഗിള്‍ കുട്ടപ്പ' ഷൂട്ടിങ് ഉടന്‍ ആരംഭിക്കും

സുരാജ് വെഞ്ഞാറമ്മൂട്, സൗബിന്‍ ഷാഹിര്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായെത്തിയ ആന്‍ഡ്രോയിഡ് കുഞ്ഞപ്പന്‍ തമിഴിലേക്ക് എന്ന വാര്‍ത്തകള്‍ നേരത്തെ പുറത്ത് വന്നിരുന്നു. ശരവണന്‍, ശബരി എന്നിവര്‍ ചേര്‍ന്ന് സംവിധാനം ചെയ്യുന്ന ചിത്രത്തിന് ഗൂഗിള്‍ കുട്ടപ്പ എന്നാണ് പേരിട്ടിരിക്കുന്നത്. സുരാജിന്‍റെ കഥാപാത്രം തമിഴില്‍ അവതരിപ്പിക്കുന്നത് സംവിധായകന്‍ കൂടിയായ കെ.എസ് രവികുമാറാണ്.

കെ.എസ് രവികുമാറിന്‍റെ സംവിധാന സഹായികളായി 10 വര്‍ഷത്തോളം പ്രവര്‍ത്തിച്ച ശരവണന്‍, ശബരി എന്നിവരുടെ ആദ്യ സംവിധാന സംരംഭമാണ് ഗൂഗിള്‍ കുട്ടപ്പ. കെ.എസ് രവികുമാര്‍ തന്നെയാണ് ‌ചിത്രം നിര്‍മ്മിക്കുന്നതും. ബിഗ് ബോസ് താരങ്ങളായ തര്‍ഷാനും ലോസ്ലിയയുമാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. യോഗി ബാബുവും ചിത്രത്തിലുണ്ട്.

മൂൺഷോട്ട് എന്റർടെയ്ൻമെന്റിന്റെ ബാനറിൽ സന്തോഷ് ടി കുരുവിള നിര്‍മ്മിച്ച ആൻഡ്രോയിഡ് കുഞ്ഞപ്പൻ രതീഷ് ബാലകൃഷ്ണ പൊതുവാളാണ് സംവിധാന ചെയതത്. സൗബിനെയും സുരാജിനെയും കൂടാതെ സൈജു കുറുപ്പ്, മാല പാർവതി, സൂരജ് എന്നിവരും വേഷമിട്ടു. കെന്റി സിർദോ എന്ന അരുണാചൽ സ്വദേശിനിയാണ് ചിത്രത്തിൽ നായികയായെത്തിയത്.