LiveTV

Live

Entertainment

സെയ്ദ് മസൂദും ജതിൻ രാംദാസും‍‍: ടോവിനോക്കൊപ്പമുള്ള ഫോട്ടോ പങ്കുവെച്ച് പൃഥ്വിരാജ്

പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്ത ലൂസിഫറിലെ കഥാപാത്രങ്ങളാണ് സയ്ദ് മസൂദും ജതിൻ രാംദാസും.

സെയ്ദ് മസൂദും ജതിൻ രാംദാസും‍‍: ടോവിനോക്കൊപ്പമുള്ള ഫോട്ടോ പങ്കുവെച്ച് പൃഥ്വിരാജ്

ജിമ്മില്‍ വെച്ച് ടോവിനോക്കൊപ്പമുള്ള ഫോട്ടോ പങ്കുവെച്ച് പൃഥ്വിരാജ്. സയ്ദ് മസൂദും ജതിൻ രാംദാസും ജിമ്മില്‍ വെച്ച് ഏറ്റുമുട്ടിയപ്പോള്‍ എന്ന കാപ്ഷന്‍ നല്‍കിയാണ് പൃഥ്വിരാജ് ഫോട്ടോ പങ്കുവെച്ചിരിക്കുന്നത്.

Zayed Masood and Jathin Ramdas hit the gym together! 🦉💪🏼 Tovino Thomas

Posted by Prithviraj Sukumaran on Wednesday, January 27, 2021

പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്ത ലൂസിഫറിലെ കഥാപാത്രങ്ങളാണ് സയ്ദ് മസൂദും ജതിൻ രാംദാസും. ടോവിനോയാണ് ജതിന്‍ രാംദാസിനെ അവതരിപ്പിച്ചത്. പൃഥ്വിരാജാണ് സയ്ദ് മസൂദായി എത്തിയത്.

ചിത്രത്തില്‍ മോഹന്‍ലാലാണ് കേന്ദ്രകഥാപാത്രമായ സ്റ്റീഫന്‍ നെടുമ്പള്ളിയെ അവതരിച്ചത്. വിവേക് ഒബ്റോയ്, മഞ്ജുവാര്യര്‍ എന്നിവരും ചിത്രത്തിന്‍റെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു. ചിത്രത്തിന്‍റെ രണ്ടാംഭാഗം എമ്പുരാന്‍ താമസിയാതെ പുറത്തുവരുമെന്നും പൃഥ്വിരാജ് പ്രഖ്യാപിച്ചിരുന്നു.