നാട്ടിന്‍പുറങ്ങളിലായാലും രാജ്യങ്ങള്‍ തമ്മിലായാലും ലോകമഹായുദ്ധങ്ങളാകുന്ന അതിര്‍ത്തിതര്‍ക്കങ്ങള്‍
നാട്ടിൻപുറത്തെ അതിര് തർക്കങ്ങളെ തികഞ്ഞ പരിഹാസത്തോടെ കാണുന്ന നമ്മൾ, രാജ്യങ്ങൾ തമ്മിലുള്ള അതിർത്തി തർക്കങ്ങളെ വൈകാരികമായും ദേശസ്നേഹം പ്രകടിപ്പിക്കാനുള്ള അവസരമായും കാണുന്നു.

ആരോ വരച്ച അതിരിന് മേലായിരുന്നു ലോകമുണ്ടായ കാലം മുതൽക്കുള്ള യുദ്ധങ്ങളൊക്കെയും. നമ്മുടെ അയല്പക്കത്തെ അതിരു തർക്കങ്ങളും, ലോകത്തിന്റെ ഒന്നടങ്കം സമാധാനം കെടുത്തിയ യുദ്ധങ്ങളും തത്വത്തിൽ ഒന്നാണെന്ന ചിന്ത മുന്നോട്ട് വെക്കുന്ന ഹൃസ്വ ചിത്രമാണ് ഫെബിൻ സിദ്ധാർഥ് സംവിധാനം ചെയ്ത നാലാം ലോക മഹായുദ്ധം. പത്തു മിനിറ്റിൽ ഒരു വലിയ രാഷ്ട്രീയം ചർച്ച ചെയ്ത ഈ ഹൃസ്വ ചിത്രം E4 എന്റർടൈൻമെന്റ് യൂട്യൂബ് ചാനലാണ് പുറത്തിറക്കിയത്.
ലോക്ക് ഡൗണിന്റെ അവസാന ഘട്ടത്തിൽ ചുരുങ്ങിയ ചെലവിൽ നിർമിച്ച ഈ ഹൃസ്വ ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നത് നാട്ടിൻ പുറത്തെ സാധരണക്കാരായ ആളുകളാണ്. ഒട്ടു മിക്കവരും ക്യാമറക്ക് മുൻപിൽ ആദ്യമായ് എത്തുന്നവരും.
സോഷ്യൽ മീഡിയയിലും വാർത്തകളിലും കാണുന്ന നാട്ടിൻപുറത്തെ അതിര് തർക്കങ്ങളെ തികഞ്ഞ പരിഹാസത്തോടെ കാണുന്ന നമ്മൾ, രാജ്യങ്ങൾ തമ്മിലുള്ള അതിർത്തി തർക്കങ്ങളെ വൈകാരികമായും ദേശസ്നേഹം പ്രകടിപ്പിക്കാനുള്ള അവസരമായും കാണുന്നു. പക്ഷേ രണ്ട് തർക്കങ്ങളുടെയും മൂലകാരണം ഒന്ന് തന്നെയെന്ന് നമ്മൾ തിരിച്ചറിയാറില്ല. അത്തരമൊരു വലിയ രാഷ്ട്രീയ ചിന്ത മുന്നോട്ട് വെക്കുന്ന ചെറുചലച്ചിത്രമാണ് നാലാം ലോക മഹായുദ്ധം.
വിജയ് ജയോൺ നിർമിച്ച ചിത്രത്തിന്റെ ഛായാഗ്രഹണം മനോജ് എ.കെയും എഡിറ്റിങ് അഭിജിത് ഇടയത്തും, സംഗീതം ജയഹരിയും ശബ്ദമിശ്രണം ഷൈജുവും ആണ് നിർവഹിച്ചിട്ടുള്ളത്.