തിരോന്തരത്ത് നിന്നും ഒരു ഹോളിവുഡ് സ്റ്റൈൽ പടം
കടക്കെണിയിൽ അകപ്പെട്ട് ഫിനാൻസ് സ്ഥാപനം കൊള്ളയടിക്കാൻ പോകുന്ന രണ്ട് സുഹൃത്തുക്കളുടെ കഥയാണ് ഓപ്പറേഷൻ: ഒളിപ്പോര്
വൈറല്‍ വീഡിയോകളിലൂടെ സോഷ്യല്‍ മീഡിയയുടെ കയ്യടി നേടിയ സോഡാ ബോട്ടില്‍ ടീം വെള്ളിത്തിരയിലേക്കും ചുവട് വച്ചിരിക്കുകയാണ്. ടീമിന്റെ ഏറ്റവും പുതിയ പ്രൊജക്റ്റ് ആണ് ഓപ്പറേഷൻ: ഒളിപ്പോര് എന്ന സിനിമ. കടക്കെണിയിൽ അകപ്പെട്ട് ഫിനാൻസ് സ്ഥാപനം കൊള്ളയടിക്കാൻ പോകുന്ന രണ്ട് സുഹൃത്തുക്കളുടെ കഥയാണ് ഓപ്പറേഷൻ: ഒളിപ്പോര്. ഒരു പക്കാ ആക്ഷൻ കോമഡി എന്റര്ടെയ്നര് വളരെ ചെറിയ ബഡ്ജറ്റിൽ ചെയ്ത് എടുത്തു എന്നതാണ് ഇതിന്റെ പ്രത്യേകത. Sodabottle Entertainment എന്ന യൂ ട്യൂബ് ചാനലിൽ ജനുവരി 23ന് സിനിമ റിലീസായി.
സോഡാ ബോട്ടിൽ ടീമിന്റെ ഏതെങ്കിലും ഒരു വീഡിയോ നിങ്ങൾ എപ്പോഴെങ്കിലുമൊക്കെ കണ്ടിട്ടുണ്ടാവും. സിനിമ സ്പൂഫുകളുംസാമൂഹിക പ്രസക്തിയുള്ള വിഷയങ്ങളും നർമത്തിന്റെ ചേരുവയോടെ അവതരിപ്പിച്ച് ശ്രദ്ധ നേടിയവർ ആണ് സോഡാബോട്ടിൽ ടീം. സോഷ്യൽ മീഡിയയിലും വാട്സാപ്പിലും ഒക്കെ തരംഗമായ പല വിഡിയോകൾക്ക് പിന്നിലും ഇവരാണ്. നരസിംഹത്തിന്റെ ഡെലീറ്റഡ് എൻഡിങ് എന്ന പേരിൽ ഇറക്കിയ വീഡിയോ സോഡാ ബോട്ടിൽ ടീമിന്റെതാണ്. ഈ വീഡിയോ യൂട്യൂബിൽ മാത്രം ഒരു ലക്ഷത്തിൽ പരം ആളുകൾ കണ്ടു കഴിഞ്ഞു.
അക്ഷയ് അജയ്കുമാറാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. സോണി മാത്യുവാണ് അസോസിയേറ്റ് ഡയറക്ടര്‍. ഇരുവരും ചേര്‍ന്നാണ് കഥയെഴുതിയിരിക്കുന്നത്. ക്യാമറ- സിദ്ധാര്‍ത്ഥി ജയപാലന്, മനു മോഹന്‍ പി. മനു തന്നെയാണ് എഡിറ്റിംഗ് നിര്‍വ്വഹിച്ചിരിക്കുന്നത്. സംഗീതം-അഖില്‍ ബാലന്, ക്രിസ്റ്റി എബി വര്‍ഗീസ്.