'ഞാന്‍ ഊരിപ്പോരും, ഗാന്ധിയെ കൊന്നതിന് രണ്ടു പക്ഷമുള്ള നാടാണ് സാറേ ഇത്'; 'ജനഗണമന'യുടെ കലക്കന്‍ ടീസര്‍ പുറത്ത്
കരങ്ങളില്‍ വിലങ്ങണിഞ്ഞിരിക്കുന്ന പൃഥ്വിരാജിനെ ചോദ്യം ചെയ്യുന്ന രംഗമാണ് പ്രൊമോയിലുള്ളത്

റിപ്പബ്ലിക് ദിനത്തില്‍ പൃഥ്വരാജും സുരാജ് വെഞ്ഞാറമ്മൂടും ഒന്നിക്കുന്ന ചിത്രം ജനഗണമനയുടെ ടീസര്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍. ജയിലില്‍ പൃഥ്വിരാജും സുരാജും തമ്മിലുള്ള രംഗമാണ് ടീസറില്‍. പൊലീസ് ഓഫിസറുടെ വേഷമാണ് സുരാജ് ചെയ്യുന്നത്.
കരങ്ങളില്‍ വിലങ്ങണിഞ്ഞിരിക്കുന്ന പൃഥ്വിരാജിനെ ചോദ്യം ചെയ്യുന്ന രംഗമാണ് പ്രൊമോയിലുള്ളത്. ചോദ്യം ചെയ്യലിനിടെ, ഞാന്‍ ഊരിപ്പോരും, ഗാന്ധിയെ കൊന്നതിന് രണ്ടു പക്ഷമുള്ള നാടാണ് സാറേ ഇത് എന്ന് പൃഥ്വി പറയുന്നുണ്ട്. ഇതാണ് പ്രൊമോയുടെ ആകര്‍ഷണം.
ഡിജോ ജോസഫ് ആന്റണിയാണ് സംവിധാനം. സുപ്രിയ മേനോനും ലിസ്റ്റിന് സ്റ്റീഫനും ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രത്തിന്റെ കഥ ഷാരിസ് മുഹമ്മദിന്റേതാണ്. സുദീപ് ഇളമണ്‍ ആണ് ഛായാഗ്രഹണം.
ഡ്രൈവിങ് ലൈസന്‍സിന് ശേഷം സുരാജും പൃഥ്വിരാജും ഒന്നിക്കുന്ന ചിത്രമാണിത്. ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെ ഡിജോയ്ക്കും പൃഥ്വിക്കും കോവിഡ് ബാധിച്ചതിനെ തുടര്‍ന്ന് ചിത്രീകരണം നിര്‍ത്തിവയ്ക്കേണ്ടി വന്നിരുന്നു.