LiveTV

Live

Entertainment

ഈ ലോകത്തു നിന്ന് യാത്ര പറയുന്നു; കുറിപ്പിന് പിന്നാലെ നടി ജയശ്രീ രാമയ്യ ആത്മഹത്യ ചെയ്ത നിലയില്‍

കുറച്ചു മാസമായി ഇവര്‍ കടുത്ത മാനസിക സമ്മര്‍ദത്തിന് അടിമയായിരുന്നു

ഈ ലോകത്തു നിന്ന് യാത്ര പറയുന്നു; കുറിപ്പിന് പിന്നാലെ
നടി ജയശ്രീ രാമയ്യ ആത്മഹത്യ ചെയ്ത നിലയില്‍

ബംഗളൂരു: ബിഗ് ബോസ് മുന്‍ താരവും കന്നഡ നടിയുമായ ജയശ്രീ രാമയ്യയെ മരിച്ച നിലയില്‍ കണ്ടെത്തി. തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷം ബംഗളൂരുവിലെ പുനരധിവാസ കേന്ദ്രത്തിനാണ് നടിയെ മരിച്ച നിലയില്‍ കാണപ്പെട്ടത്. കുറച്ചു മാസമായി ഇവര്‍ കടുത്ത മാനസിക സമ്മര്‍ദത്തിന് അടിമയായിരുന്നു എന്നാണ് അടുത്ത ബന്ധമുള്ളവര്‍ പറയുന്നത്.

കന്നഡ ബിഗ്‌ബോസിന്റെ മൂന്നാം എപ്പിസോഡിലൂടെയാണ് ജയശ്രീ പ്രശസ്തിയിലേക്ക് ഉയര്‍ന്നത്. ഞായറാഴ്ച രാത്രിയാകാം മരണം നടന്നത് എന്ന് ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു.

നേരത്തെ, സാമൂഹ്യമാധ്യമങ്ങളില്‍ നടി ആത്മഹത്യാ പ്രേരണക്കുറിപ്പുകള്‍ പോസ്റ്റ് ചെയ്തിരുന്നു. ഞാന്‍ രാജിവയ്ക്കുന്നു. ഈ ലോകത്തോട് ഗുഡ്‌ബൈ എന്നിങ്ങനെയുള്ള പോസ്റ്റുകള്‍ ഇവരുടെ അക്കൗണ്ടില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. പിന്നീട് ഇവ നീക്കം ചെയ്തിരുന്നു. താന്‍ സുരക്ഷിതയായിരിക്കുന്നു എല്ലാവരെയും സ്‌നേഹിക്കുന്നു എന്നായിരുന്നു പിന്നീടുള്ള അവരുടെ പോസ്റ്റ്.

(ശ്രദ്ധിക്കുക: ആത്മഹ‌ത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പരുകൾ - 1056, 0471- 2552056)