ജോസഫ് നായിക ആത്മീയ രാജന് വിവാഹിതയായി
ചൊവ്വാഴ്ചയാണ് വിവാഹ സല്‍ക്കാരം.

കണ്ണൂര്‍: ജോസഫ് സിനിമയിലൂടെ ശ്രദ്ധേയയായ നടി ആത്മീയ രാജന് വിവാഹിതയായി. മറൈന്‍ എഞ്ചിനീയറായ സനൂപാണ് വരന്. കണ്ണൂരില്‍ വച്ചായിരുന്നു വിവാഹം. ചൊവ്വാഴ്ചയാണ് വിവാഹ സല്‍ക്കാരം.
വെള്ളത്തൂവല്‍ എന്ന ചിത്രത്തിലൂടെയാണ് ആത്മീയ സിനിമാ മേഖലയിലെത്തിയത്. മാര്കോണി മത്തായി, മനം കൊത്തി പറവൈ, റോസ് ഗിത്താറിനാല്‍, ജോസഫ്, കാവിയന്‍ തുടങ്ങിയ ചിത്രങ്ങളില്‍ വേഷമിട്ടു.
ജോസഫിലെ അഭിനയത്തിന് കേരള ഫിലിം ക്രിട്ടിക് അസോസിയേഷന് പുരസ്കാരം സ്വന്തമാക്കിയിട്ടുണ്ട്.