LiveTV

Live

Entertainment

'ദേവാങ്കണങ്ങൾ കയ്യൊഴിഞ്ഞ താരകം'; പത്മരാജന് ശ്രീരാമകൃഷ്ണന്‍റെ മകള്‍ നിരഞ്ജനയുടെ ഗാനസമര്‍പ്പണം

'ഞാന്‍ ഗന്ധര്‍വന്‍' എന്ന സിനിമയിലെ 'ദേവാങ്കണങ്ങൾ കൈയ്യൊഴിഞ്ഞ താരകം' എന്ന ഗാനമാണ് മനോഹരമായ ദൃശ്യാവിഷ്കാരത്തോടെ നിരഞ്ജന പാടി വീഡിയോ രൂപത്തില്‍ അവതരിപ്പിച്ചത്

'ദേവാങ്കണങ്ങൾ കയ്യൊഴിഞ്ഞ താരകം'; പത്മരാജന് ശ്രീരാമകൃഷ്ണന്‍റെ മകള്‍ നിരഞ്ജനയുടെ ഗാനസമര്‍പ്പണം

അനശ്വര സംവിധായകന്‍ പത്മരാജന്‍റെ സ്മരണ ദിനത്തില്‍ ഗാനസമര്‍പ്പണവുമായി സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍റെ മകള്‍ നിരഞ്ജന. 1991ല്‍ സംവിധായകന്‍ പി. പത്മരാജന്‍ സംവിധാനം ചെയ്ത 'ഞാന്‍ ഗന്ധര്‍വന്‍' എന്ന സിനിമയിലെ 'ദേവാങ്കണങ്ങൾ കൈയ്യൊഴിഞ്ഞ താരകം' എന്ന ഗാനമാണ് മനോഹരമായ ദൃശ്യാവിഷ്കാരത്തോടെ നിരഞ്ജന പാടി വീഡിയോ രൂപത്തില്‍ അവതരിപ്പിച്ചത്. സിനിമാ നടനും ആകാശഗംഗ ഫെയിമുമായ റിയാസ് ഹസ്സൻ ആണ് ഗാനത്തിന് വീഡിയോ ഭാഷ്യം നല്‍കിയത്. കൈതപ്രം ദാമോദരൻ നമ്പൂതിരിയുടേതാണ് വരികള്‍. ജോണ്‍സണ്‍ മാഷിന്‍റേതാണ് സംഗീതം. മകളുടെ ഗാനം പങ്കുവെച്ച് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ ഫേസ്ബുക്കില്‍ പത്മരാജന്‍ ഓര്‍മ്മകള്‍ കുറിച്ചു.

പി. ശ്രീരാമകൃഷ്ണന്‍റെ ഫേസ്ബുക്ക് കുറിപ്പ്;

ഇന്ന് പത്മരാജൻ സ്മരണ ദിനം... തുടക്കക്കാരിയുടെ കുറവുകളുണ്ടാകാമെങ്കിലും എന്‍റെ മകൾ അമ്മു (നിരഞ്ജന) യുടെ ഈ ഗാനാർച്ചന പദ്മരാജന്‍റെ സ്മരണകൾക്കു മുമ്പിൽ സമർപ്പിക്കുന്നു. ഇതിന്‍റെ ദൃശ്യാവിഷ്കാരം നടത്തിയത് എന്‍റെ സുഹൃത്തും സിനിമാ നടനുമായ റിയാസ് ഹസ്സൻ (ആകാശഗംഗ ഫെയിം) ആണ്.

ഓരോ മഴത്തുള്ളിയും കഥാഖ്യാനത്തിന്‍റെ ഭാഗമാകുന്ന ദൃശ്യ മാസ്മരികത മലയാളി അനുഭവിക്കുകയായിരുന്നു പദ്മരാജൻ സിനിമകളിൽ.

മുത്തശ്ശിക്കഥയിലെ കെട്ടുകഥ സുന്ദരമായ പ്രണയശില്പമായി മാറി. കണ്ട ഓരോരുത്തരുടെയും മനസ്സിൽ ഒരു ഗന്ധർവ പ്രതിമ കൊണ്ടിടുന്ന പ്രതിഭയുടെ തിരക്കൈകൾ... കൈതപ്രത്തിന്റെ വരികൾക്ക് ജോൺസൺ മാഷിന്റെ സംഗീതം കൂടി ആയപ്പോൾ മൻമഥൻ കൊടിയേറുന്ന ചന്ദ്രോത്സവമായി. ദേവാങ്കണങ്ങൾ കൈയൊഴിഞ്ഞ താരകങ്ങൾ ഗാനഗന്ധർവന്റെ ആലാപനത്തിലൂടെ ഭൂമിയിലെ പ്രണയാർദ്ര മനസ്സുകളിൽ വിലോല മേഘമായ് മാറി. "ഞാൻ ഗന്ധർവനി"ലെ ആ ഗാനമോർക്കാതെ പദ്മരാജന്റെ സ്മൃതി പൂർണമാകില്ല.

ചിത്രശലഭമായി വന്ന് ആ ചലച്ചിത്ര ഗന്ധർവൻ ഭൂമിയിലീ പാട്ട് ആളുകൾ ഏറ്റു പാടുന്നത് കേൾക്കുന്നുണ്ടാകാം. കേവല കല്പനയാകാം, പദ്മരാജനെ കുറിച്ച് സംസാരിക്കുമ്പോൾ ആരും കാല്പനികനാവുമെന്നതാണ് സത്യം.

ഇന്ന് പത്മരാജൻ സ്മരണ ദിനം... തുടക്കക്കാരിയുടെ കുറവുകളുണ്ടാകാമെങ്കിലും എന്റെ മകൾ അമ്മു (നിരഞ്ജന) യുടെ ഈ ഗാനാർച്ചന...

Posted by P Sreeramakrishnan on Saturday, January 23, 2021