LiveTV

Live

Entertainment

'കോമഡി ചെയ്യാന്‍ താല്‍പര്യമില്ല, സീരിയസ് വേഷം ഇഷ്ടം' ; 1992ല്‍ കല്‍പ്പനയുമായി നടത്തിയ അഭിമുഖം

1992ൽ ഖത്തറിൽ വെച്ച് നടത്തിയ അഭിമുഖത്തിലാണ് തന്‍റെ അഭിനയ ഇഷ്ടവും സിനിമാജീവിതവും വെളിപ്പെടുത്തുന്നത്.

'കോമഡി ചെയ്യാന്‍ താല്‍പര്യമില്ല, സീരിയസ് വേഷം ഇഷ്ടം' ; 1992ല്‍ കല്‍പ്പനയുമായി നടത്തിയ അഭിമുഖം

മലയാള സിനിമയിലെ നിറസാന്നിധ്യമായിരുന്ന പ്രശസ്ത നടി കല്‍പ്പന വിടപറഞ്ഞിട്ട് 5 വര്‍ഷം പിന്നിടവെ 1992ൽ നടിയുമായി നടത്തിയ അഭിമുഖം ശ്രദ്ധേയമാകുന്നു. കോമഡി വേഷങ്ങളില്‍ മലയാളികള്‍ക്ക് സുപരിചിതയായ നടി തനിക്ക് ആ വേഷങ്ങളിലും ഇഷ്ടം സീരിയസ് വേഷങ്ങള്‍ ചെയ്യാനാണെന്ന് അഭിമുഖത്തില്‍ തുറന്നുപറയുന്നു. 1992ൽ ഖത്തറിൽ വെച്ച് നടത്തിയ അഭിമുഖത്തിലാണ് തന്‍റെ അഭിനയ ഇഷ്ടവും സിനിമാജീവിതവും വെളിപ്പെടുത്തുന്നത്.

'മിമിക്രി അത്ര എളുപ്പമല്ല, ബുദ്ധിമുട്ടാണ്'; കലാഭവൻ മണിയുടെ അപൂര്‍വമായ ആദ്യ അഭിമുഖം പുറത്ത്!
Also Read

'മിമിക്രി അത്ര എളുപ്പമല്ല, ബുദ്ധിമുട്ടാണ്'; കലാഭവൻ മണിയുടെ അപൂര്‍വമായ ആദ്യ അഭിമുഖം പുറത്ത്!

1985ലെ കെ ഭാഗ്യരാജിന്‍റെ 'ചിന്നവീടാണ്' താന്‍ കോമഡി വേഷം ചെയ്തതില്‍ ശ്രദ്ധിക്കപ്പെട്ടതെന്നും അതിന് ശേഷം തമിഴില്‍ 'തിരുമതി ഒരു വളർമതി' എന്ന സിനിമ ചെയ്തെന്നും അതിലെ 'ചേച്ചി' വേഷം ചെയ്തതിന് തൊട്ടുപിന്നാലെ പിന്നീട് തുടര്‍ച്ചയായി അത്തരത്തിലുള്ള വേഷങ്ങളാണ് വന്നതെന്നും കല്‍പ്പന പരിഭവം പറയുന്നു. ഒന്നോ രണ്ടോ സെന്‍റിമെന്‍റല്‍ സീനുകളില്‍ വന്ന് പോകുന്ന കഥാപാത്രങ്ങള്‍ ആയത് കൊണ്ട് തന്നെ തമിഴ് സിനിമകള്‍ ഒഴിവാക്കി നില്‍ക്കുന്ന സമയമായിരുന്നു അതെന്നും കല്‍പ്പന പറഞ്ഞു. കമലിന്‍റെ 'പെരുവണ്ണാപുരത്തെ വിശേഷങ്ങളാണ്' കോമഡി താരമെന്ന നിലയില്‍ തന്നെ പ്രശസ്തയാക്കിയതെന്നും അത് പ്രേക്ഷകരാണ് ആക്കിയെടുത്തതെന്നും കല്‍പ്പന പറയുന്നു.

'എല്ലാം ക്ഷണികമാണെന്ന് ഓര്‍ക്കുക, അഹങ്കരിക്കാതിരിക്കുക';  നെല്ലിക്കോട് ഭാസ്‌കരന്റെ  ആദ്യത്തെയും അവസാനത്തെയും അഭിമുഖം കാണാം
Also Read

'എല്ലാം ക്ഷണികമാണെന്ന് ഓര്‍ക്കുക, അഹങ്കരിക്കാതിരിക്കുക'; നെല്ലിക്കോട് ഭാസ്‌കരന്റെ ആദ്യത്തെയും അവസാനത്തെയും അഭിമുഖം കാണാം

അഭിനേതാവായും ഛായാഗ്രഹകനായും പ്രശസ്തനായ ഏ.വി.എം ഉണ്ണിയാണ് ഖത്തറില്‍ വെച്ച് അഭിമുഖം സംഘടിപ്പിച്ചത്. ഏ.വി.എം ഉണ്ണി ആര്‍ക്കൈവ്സ് എന്ന യൂ ട്യൂബ് ചാനല്‍ വഴിയാണ് കല്‍പ്പനയുടെ 1992ലെ അഭിമുഖം പുറത്തുവിട്ടത്.