LiveTV

Live

Entertainment

'151 സീനുകളുള്ള വലിയ സിനിമ'; സിനിമയുടെ ചിത്രീകരണം പ്രഖ്യാപിച്ച് അലി അക്ബര്‍

സിനിമയുടെ സ്വിച്ച് ഓണ്‍ കര്‍മ്മവും സോങ് റിലീസും ഫെബ്രുവരി 2ന് കോഴിക്കോട് വെച്ച് നടക്കും

'151 സീനുകളുള്ള വലിയ സിനിമ'; സിനിമയുടെ ചിത്രീകരണം പ്രഖ്യാപിച്ച് അലി അക്ബര്‍

മലബാർ വിപ്ലവവുമായി ബന്ധപ്പെട്ട് സംവിധാനം ചെയ്യുന്ന '1921 പുഴ മുതല്‍ പുഴ വരെ' എന്ന ചിത്രത്തിന്‍റെ ചിത്രീകരണം ആരംഭിക്കുന്ന വിവരം പങ്കുവെച്ച് സംവിധായകന്‍ അലി അക്ബര്‍. ഫെബ്രുവരി 20ന് വയനാട്ടില്‍ വെച്ചാണ് ചിത്രീകരണം ആരംഭിക്കുന്നത്. 25 മുതല്‍ 30 ദിവസം വരെയാണ് ആദ്യ ഷെഡ്യൂള്‍. മൂന്ന് ഷെഡ്യൂളുകളായിട്ടായിരിക്കും ചിത്രം പൂര്‍ത്തിയാക്കുക. സിനിമയുടെ സ്വിച്ച് ഓണ്‍ കര്‍മ്മവും സോങ് റിലീസും ഫെബ്രുവരി 2ന് കോഴിക്കോട് വെച്ച് നടക്കും. ഹരി വേണുഗോപാലാണ് ചിത്രത്തിലെ ഗാനങ്ങള്‍ക്ക് സംഗീതമൊരുക്കുന്നത്. അലി അക്ബര്‍ തന്നെയാണ് ഗാനങ്ങള്‍ക്ക് വരികള്‍ എഴുതുന്നത്.

'6 കെ ക്യാമറ, വീട്ടു മുറ്റത്ത് ഷൂട്ടിങ് ഫ്ലോർ'; ചിത്രീകരണത്തിന് തയ്യാറായി  അലി അക്ബര്‍, ട്രോളുകളുമായി ട്രോളന്‍മാര്‍
Also Read

'6 കെ ക്യാമറ, വീട്ടു മുറ്റത്ത് ഷൂട്ടിങ് ഫ്ലോർ'; ചിത്രീകരണത്തിന് തയ്യാറായി അലി അക്ബര്‍, ട്രോളുകളുമായി ട്രോളന്‍മാര്‍

മലയാളത്തിലെ പ്രമുഖര്‍ സിനിമയില്‍ ഭാഗമാകുമെന്നും അവര്‍ക്ക് അഡ്വാന്‍സ് കൊടുത്തതായും അലി അക്ബര്‍ പറഞ്ഞു. സിനിമയുടെ നിര്‍മാണം നിര്‍വ്വഹിക്കുന്ന അലി അക്ബറിന്‍റെ നേതൃത്വത്തില്‍ രൂപീകരിച്ച മമധര്‍മ്മക്ക് ഒരു കോടിക്ക് മുകളില്‍ രൂപയാണ് നിര്‍മാണത്തിനായി ലഭിച്ചത്. ഏകദേശം 151 സീനുകള്‍ ആണ് ചിത്രത്തിനുള്ളതെന്നും വലിയ സിനിമയായതിനാല്‍ ഒരുപാട് കഥാപാത്രങ്ങള്‍ സിനിമയുടെ ഭാഗമാണെന്നും അലി അക്ബര്‍ പറഞ്ഞു.

സിനിമയുടെ ചിത്രീകരണത്തിനായി വീട്ടുമുറ്റത്ത് 900 സ്ക്വയര്‍ ഫീറ്റ് ഷൂട്ടിംഗ് ഫ്ലോര്‍ തയ്യാറാക്കുന്ന കാര്യം അലി അക്ബര്‍ നേരത്തെ അറിയിച്ചിരുന്നു. സിനിമയില്‍ ഉപയോഗിക്കുന്ന ഖുക്രിയുടെ ചിത്രവും അലി അക്ബര്‍ പങ്കുവെച്ചു. 80 ഓളം ഖുക്രി കത്തികള്‍ കൈയ്യിലുണ്ടെന്നും കത്തി ഡിസൈന്‍ ചെയ്തത് താനാണെന്നും അദ്ദേഹം പറഞ്ഞു. പാനസോണിക് ലൂമിക്സ് S1H 6 കെ ക്യാമറയാണ് ചിത്രീകരണത്തിന് ഉപയോഗിക്കുന്നത്. 1992ല്‍ അലി അക്ബറിന്‍റേതായി പുറത്തിറങ്ങിയ 'മുഖമുദ്ര' എന്ന സിനിമയുടെ ക്ലാപ് ബോര്‍ഡ് ആയിരിക്കും ചിത്രത്തിന് ഉപയോഗിക്കുകയെന്ന് അലി അക്ബര്‍ പറഞ്ഞു.

'ദൂരെ നിന്നും വളരെ ചെറുത്, അടുക്കുമ്പോൾ വിശാലം'; സിനിമാസെറ്റിന്‍റെ വിശേഷം പങ്കുവെച്ച് അലി അക്ബര്‍
Also Read

'ദൂരെ നിന്നും വളരെ ചെറുത്, അടുക്കുമ്പോൾ വിശാലം'; സിനിമാസെറ്റിന്‍റെ വിശേഷം പങ്കുവെച്ച് അലി അക്ബര്‍

വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ജീവിതം പറയുന്ന 'വാരിയംകുന്നന്‍' എന്ന സിനിമ സംവിധായകന്‍ ആഷിഖ് അബു പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് സംവിധായകന്‍ അലി അക്ബര്‍ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ വില്ലനാക്കി 1921 എന്ന സിനിമ ഒരുക്കുന്ന കാര്യം സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചത്. ഇതിന്‍റെ നിര്‍മാണത്തിനായി ജനങ്ങളില്‍ നിന്നും പണം പിരിക്കാന്‍ ആരംഭിച്ചിരുന്നു.

'ഉദ്ദേശിച്ചത് പോലെ കാര്യങ്ങൾ നീങ്ങുന്നില്ല, വലിയ കാൻവാസില്‍ '1921' സാധ്യമാവില്ല; അലി അക്ബര്‍
Also Read

'ഉദ്ദേശിച്ചത് പോലെ കാര്യങ്ങൾ നീങ്ങുന്നില്ല, വലിയ കാൻവാസില്‍ '1921' സാധ്യമാവില്ല; അലി അക്ബര്‍